മലപ്പുറം: മലപ്പുറത്ത് ഇരിമ്പിളിയം നീലാടംപാറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. കൈപ്പുറം സ്വദേശി സഫ്വാനാണ് മരിച്ചത്.
ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെ പിന്നില്‍ നിയന്ത്രണംവിട്ട ബൈക്ക് വന്നിടിക്കുകയായിരുന്നു. സഫ്വാൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിലാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.വാഹനാപകടം; മലപ്പുറത്ത് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,
0
ചൊവ്വാഴ്ച, നവംബർ 26, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.