മലപ്പുറം: മലപ്പുറം തിരൂരില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുണ്‍ (25) ആണ് മരിച്ചത്.
ഷൊർണൂർ -കോഴിക്കോട് പാസഞ്ചർ ട്രെയിനില്‍ നിന്നാണ് യുവാവ് പാളത്തിലേക്ക് വീണത്.ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോടേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അരുണ്‍. ഇതിനിടെ, തിരുന്നാവയ്ക്കും തിരൂരിനും ഇടയിലുള്ള സ്ഥലത്ത് വെച്ച് അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.
തുടര്‍ന്ന് യാത്രക്കാര്‍ ആര്‍പിഎഫിനെ വിവരം അറിയിച്ചു. നാട്ടുകാരും ആര്‍പിഎഫും യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂരിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.