മലപ്പുറം: ജ്യൂസില്‍ മദ്യം കലർത്തി നല്കി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 12 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ.
വീട്ടില്‍ സത്കാരമുണ്ടെന്ന് പറഞ്ഞ് താമസ സ്ഥലത്തെത്തിച്ച ശേഷമായിരുന്നു പീഡനം. പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍ പി ജേക്കബി (42) നാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷ വിധിച്ചത്.കൂടെ ജോലിചെയ്തിരുന്ന ജീവനക്കാരിയെ താമസ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. 2021ല്‍ പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് വിധി.
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന പ്രതി, യുവതിയെ സത്കാരം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി ജ്യൂസില്‍ മദ്യം കലർത്തി നല്കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
പിഴയടച്ചില്ലെങ്കില്‍ ഒരു വർഷവും രണ്ടു മാസവും അധിക കഠിന തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.