അടിക്ക് തിരിച്ചടി!: യുവാവിന്റെ മുഖത്തടിച്ച്‌ വനിതാ പോലീസ്, തിരിച്ചുംകിട്ടി അതുപോലെ; സംഘർഷം,

മധ്യപ്രദേശ്:  റോഡ് ഉപരോധത്തിനിടെ യുവാവിന്റെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥയെ അതേരീതിയില്‍ കൈകാര്യംചെയ്ത് നാട്ടുകാർ. മധ്യപ്രദേശിലെ ടികാംഘട്ടിലെ ബർഗവാൻ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

വനിതാ എസ്.എച്ച്‌.ഒ. ആയ അനുമേഹ ഗുപ്തയാണ് റോഡ് ഉപരോധിച്ച സംഘത്തിലുണ്ടായിരുന്ന യുവാവിന്റെ മുഖത്തടിച്ചത്. ഇതോടെ നാട്ടുകാർ പ്രകോപിതരായി പോലീസിനുനേരേ തിരിയുകയും നാട്ടുകാരിലൊരാള്‍ പോലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

വാഹനാപകടത്തില്‍ ഗ്രാമത്തിലെ 50-കാരൻ കൊല്ലപ്പെട്ടതും ഇതില്‍ നാട്ടുകാർ പ്രതിഷേധിച്ചതുമായിരുന്നു സംഭവങ്ങളുടെ തുടക്കം. 50-കാരന്റെ മരണത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവർ അപകടത്തിന് പിന്നാലെ കടന്നുകളഞ്ഞിരുന്നു. 

ഇതോടെ മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും ബർഗവാൻ പോലീസ് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തി. സംഭവത്തില്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നും പ്രതിയെ പിടികൂടണമെന്നുമായിരുന്നു

 ആവശ്യം. എന്നാല്‍, സംഭവം നടന്നത് ബുധേറ പോലീസ് സ്റ്റേഷൻ പരിധിയിലാണെന്നും അവിടെ പരാതി നല്‍കണമെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം. ഇത് നാട്ടുകാരെ പ്രകോപിപ്പിച്ചു. തുടർന്ന് നാട്ടുകാർ ബർഗവാൻ-ഖരഗ്പൂർ ഹൈവേ ഉപരോധിച്ചു.

സമരം ഒരുമണിക്കൂറോളം നീണ്ടതോടെയാണ് ഗതാഗതതടസ്സം ഒഴിവാക്കാനായി എസ്.എച്ച്‌.ഒ. അനുമേഹ ഗുപ്ത സ്ഥലത്തെത്തിയത്. തുടർന്ന് പ്രതിഷേധക്കാരുമായി സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടാക്കിയ ഒരു യുവാവിനെ എസ്.എച്ച്‌.ഒ. മർദിക്കുകയായിരുന്നു. 

ഇതോടെ നാട്ടുകാർ പ്രക്ഷുബ്ധരായി പോലീസിനെതിരേ തിരിഞ്ഞു. ഇതിനിടെ നാട്ടുകാരിലൊരാള്‍ സമാനരീതിയില്‍ എസ്.എച്ച്‌.ഒ.യുടെയും മുഖത്തടിച്ചു. തുടർന്ന് കൂടുതല്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

എസ്.എച്ച്‌.ഒ. യുവാവിന്റെ മുഖത്തടിക്കുന്നതും തിരിച്ച്‌ എസ്.എച്ച്‌.ഒ.യെ നാട്ടുകാരിലൊരാള്‍ അടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ എസ്.എച്ച്‌.ഒ.യ്ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമർശനമുയരുന്നുണ്ട്.

എസ്.എച്ച്‌.ഒ.യുടെ പെരുമാറ്റം അനുചിതമായെന്നായിരുന്നു പലരുടെയും അഭിപ്രായം. അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !