കോഴിക്കോട്: മാനന്തവാടി കൊല്ലിമൂലയില്‍ ആദിവാസികളുടെ കുടിലുകള്‍ വനം വകുപ്പ് പൊളിച്ചുനീക്കിയ സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കത്തെഴുതി ആദിവാസി ക്ഷേമ വകുപ്പ് മുൻ കമീഷണര്‍ ഡോ.ഇ.എ.എസ് ശര്‍മ.
ആദിവാസികള്‍ വനത്തിലെ യഥാർഥ താമസക്കാരാണെന്നും അവരെ മാറ്റിപ്പാര്‍പ്പിക്കാനോ കുടില്‍ പൊളിക്കാനോ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്നും കത്തില്‍ പറയുന്നു.കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആദിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഡോ. ശർമ കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിലെ വിവിധ വകുപ്പുകളില്‍
സെക്രട്ടറി പദവികളില്‍ ജോലി ചെയ്തിട്ടുള്ള ഡോ. ശര്‍മ, ആദിവാസി ക്ഷേമ വകുപ്പ് കമീഷണറായിരിക്കെ ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ജനകീയ മുന്നേറ്റങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.