കോഴിക്കോട്: രാമനാട്ടുകരയില്‍ പൊലീസുകാരനെതിരെ ആരോപണം ഉന്നയിച്ച് യുവാവ് ജീവനൊടുക്കി. നിസരി ജങ്ഷൻ സ്വദേശി പ്രവീഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫറോക് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ആണ് ആരോപണം.ഇന്നലെ രാവിലെയാണ പോലീസുകാരനെതിരെ ആരോപണം ഉന്നയിച്ചുള്ള വീഡിയോ പ്രവീഷ്കുമാർ വാട്സ്ആപ്പിലൂടെ അടുത്ത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു നല്‍കിയത്. പിന്നാലെ അന്വേഷിച്ചിറങ്ങിയവരാണ് ഉച്ചയോടെ യുവാവിനെ വീടിന് സമീപത്തെ കടമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പ്രവീഷ്കുമാറിനെതിരെ ഭാര്യ ഗാർഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. മക്കളെ ഉപദ്രവിച്ചതിന് ബാല സംരക്ഷണ വകുപ്പ് പ്രകാരവും കേസെടുത്തിരുന്നു. ഇതിന് പിന്നില്‍ ഫറോക്ക് സ്റ്റേഷനില്‍ നേരത്തെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്നാണ് പ്രവീഷിന്റെ ആരോപണം. പ്രവീഷിന്റെ സുഹൃത്തുക്കളും ഇത് വിശ്വസിക്കുന്നു.
മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി . സംഭവത്തില്‍ അസ്വാഭാവിക മണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മദ്യപിച്ച് നിരന്തരം ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും പല തവണ ആവർത്തിച്ചതിനെ തുടർന്നാണ് രണ്ട് വർഷം മുൻപ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു.
മരണമൊഴിയായി കണക്കാക്കുന്ന വീഡിയോയില്‍ പ്രവീഷ് പറയുന്ന മറ്റു ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു.എന്നാല്‍ മകന്റെ മരണത്തിലും മരണമൊഴിയില്‍ പറയുന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക പരാതി നല്കാൻ ഒരുങ്ങുകയാണ് കുടുംബം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.