പൊലീസുകാരനെതിരെ ആരോപണം ഉന്നയിച്ച്‌ യുവാവ് ജീവനൊടുക്കി അന്വേഷണം,

 കോഴിക്കോട്: രാമനാട്ടുകരയില്‍ പൊലീസുകാരനെതിരെ ആരോപണം ഉന്നയിച്ച്‌ യുവാവ് ജീവനൊടുക്കി. നിസരി ജങ്ഷൻ സ്വദേശി പ്രവീഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫറോക് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ആണ് ആരോപണം. 

ഇന്നലെ രാവിലെയാണ പോലീസുകാരനെതിരെ ആരോപണം ഉന്നയിച്ചുള്ള വീഡിയോ പ്രവീഷ്കുമാർ വാട്സ്‌ആപ്പിലൂടെ അടുത്ത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു നല്‍കിയത്. പിന്നാലെ അന്വേഷിച്ചിറങ്ങിയവരാണ് ഉച്ചയോടെ  യുവാവിനെ വീടിന് സമീപത്തെ കടമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പ്രവീഷ്കുമാറിനെതിരെ ഭാര്യ ഗാർഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. മക്കളെ ഉപദ്രവിച്ചതിന് ബാല സംരക്ഷണ വകുപ്പ് പ്രകാരവും കേസെടുത്തിരുന്നു. ഇതിന് പിന്നില്‍ ഫറോക്ക് സ്റ്റേഷനില്‍ നേരത്തെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്നാണ് പ്രവീഷിന്റെ ആരോപണം. പ്രവീഷിന്റെ സുഹൃത്തുക്കളും ഇത് വിശ്വസിക്കുന്നു.

മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി . സംഭവത്തില്‍ അസ്വാഭാവിക മണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മദ്യപിച്ച്‌ നിരന്തരം ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും പല തവണ ആവർത്തിച്ചതിനെ തുടർന്നാണ് രണ്ട് വർഷം മുൻപ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു.

മരണമൊഴിയായി കണക്കാക്കുന്ന വീഡിയോയില്‍ പ്രവീഷ് പറയുന്ന മറ്റു ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ മകന്റെ മരണത്തിലും മരണമൊഴിയില്‍ പറയുന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക പരാതി നല്‍കാൻ ഒരുങ്ങുകയാണ് കുടുംബം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !