കോഴിക്കോട്: കരിമ്പിൻ ജ്യൂസ് നിര്‍മിക്കുന്ന യന്ത്രത്തില്‍ അബദ്ധത്തില്‍ വിദ്യാര്‍ത്ഥിയുടെ കൈ കുടുങ്ങി.
കൊടുവള്ളി പെരുവില്ലി പാലത്തറ വീട്ടില്‍ ആദികൃഷ്ണ (14)യുടെ ഇടത് കൈ ആണ് ജ്യൂസ് യന്ത്രത്തിന്റെ ഫ്ളൈ വീല്‍ ഗിയറുകള്‍ക്കുള്ളില്‍ കുടുങ്ങിയത്.കൊടുവള്ളി മാനിപുരം പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ജ്യൂസ് നിര്‍മാണ യൂണിറ്റില്‍ ആണ് അപകടം നടന്നത്.
ജ്യൂസ് നിര്‍മിക്കുന്നതിന് സഹായിക്കാന്‍ എത്തിയതായിരുന്നു ആദി കൃഷ്ണ. സംഭവം നടന്ന ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ആള് യന്ത്രത്തിന്റെ പ്രവർത്തനം നിർത്തി. കൈ കുടുങ്ങിയ ഉടനെ, കൂടെ ഉണ്ടായിരുന്ന ആളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. മുക്കം അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജോയ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സേന സ്ഥലത്തെത്തി.പിന്നീട് ഹൈഡ്രോളിക് കോമ്ബിനേഷന്‍ ടൂള്‍, ആങ്കിള്‍ ഗ്രൈന്‍ഡര്‍ എന്നിവ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ യന്ത്രഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ് ആദിയെ സ്വതന്ത്രനാക്കിയത്. മുക്കം അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഗ്രേഡ് പി അബ്ദുല്‍ ഷുക്കൂര്‍, ഫയര്‍ ഓഫീസര്‍മാരായ പിടി അനീഷ്, എം നിസാമുദ്ദീന്‍, പി നിയാസ്,
കെ അഭിനേഷ്, കെഎസ് ശരത് കുമാര്‍, പികെ രാജന്, സിഎഫ് ജോഷി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.