ആരെങ്കിലും ഒരു ചാരിറ്റി ആപ്പ് നിര്‍മ്മിച്ച്‌ തരുമോ?; സഹായം അഭ്യര്‍ത്ഥിച്ച്‌ മനാഫ്, ഇനി മുതൽ യുട്യൂബിൻ്റെ വരുമാനം ചാരിറ്റിക്ക്,

കോഴിക്കോട്: ചാരിറ്റി ആപ്പ് നിർമ്മിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ഷിരൂർ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ച അർജുന്റെ ലോറി ഡ്രൈവർ മനാഫ്.

സോഷ്യല്‍ മീഡിയ വഴിയാണ് മനാഫിന്റെ സഹായ അഭ്യർത്ഥന. ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചിലവാകുമെന്നും അതിനാല്‍ അറിയാവുന്ന ആരെങ്കിലും നിർമ്മിച്ച്‌ നല്‍കണം എന്നുമാണ് മനാഫ് പറയുന്നത്.

ജീവകാരുണ്യ പ്രവർത്തകൻ എന്ന പരിവേഷമാണ് മനാഫിന് ഇപ്പോള്‍ സമൂഹത്തിലുള്ളത്. നിരവധി ഉദ്ഘാടന പരിപാടികളില്‍ ഉള്‍പ്പെടെ മനാഫ് സജീവ സാന്നിദ്ധ്യമാണ്. വിവിധ ചടങ്ങുകളില്‍ പ്രത്യേക അതിഥിയായും മനാഫിന് ക്ഷണമുണ്ട്. 

അർജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പാവപ്പെട്ടവരെ സഹായിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന തരത്തില്‍ മനാഫ് പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെയാണ് ആപ്പ് നിർമ്മിച്ച്‌ നല്‍കാൻ ആവശ്യപ്പെട്ട് അദ്ദേഹം രംഗത്ത് എത്തിയത്. ചാരിറ്റിയ്ക്ക് വരുന്ന പണത്തെക്കുറിച്ച്‌ അറിയാൻ ആപ്പ് സഹായിക്കുമെന്നാണ് മനാഫ് ഇതിന് നല്‍കുന്ന വിശദീകരണം. വിവിധയിടങ്ങളില്‍ നിന്നും മനാഫിന് വൻതുകകള്‍ ലഭിക്കുന്നുണ്ടെന്നാണ് ഇത് നല്‍കുന്ന സൂചന.

അതേസമയം ഇനി യൂട്യൂബ് ചാനല്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് മനാഫിന്റെ തീരുമാനം. അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് നിലവില്‍ അദ്ദേഹത്തിന്റെ ചാനലിന് ഉള്ളത്.

മറ്റാരെങ്കിലും ആ ചാനല്‍ ഉപയോഗിക്കട്ടെയെന്നും അതില്‍ നിന്നുള്ള പൈസ ചാരിറ്റിയ്ക്കായി വിനിയോഗിക്കും എന്നാണ് മനാഫ് പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !