കോഴിക്കോട്: ചാരിറ്റി ആപ്പ് നിർമ്മിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ഷിരൂർ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ച അർജുന്റെ ലോറി ഡ്രൈവർ മനാഫ്.
സോഷ്യല്‍ മീഡിയ വഴിയാണ് മനാഫിന്റെ സഹായ അഭ്യർത്ഥന. ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചിലവാകുമെന്നും അതിനാല്‍ അറിയാവുന്ന ആരെങ്കിലും നിർമ്മിച്ച് നല്‍കണം എന്നുമാണ് മനാഫ് പറയുന്നത്.ജീവകാരുണ്യ പ്രവർത്തകൻ എന്ന പരിവേഷമാണ് മനാഫിന് ഇപ്പോള്‍ സമൂഹത്തിലുള്ളത്. നിരവധി ഉദ്ഘാടന പരിപാടികളില്‍ ഉള്‍പ്പെടെ മനാഫ് സജീവ സാന്നിദ്ധ്യമാണ്. വിവിധ ചടങ്ങുകളില്‍ പ്രത്യേക അതിഥിയായും മനാഫിന് ക്ഷണമുണ്ട്.
അർജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പാവപ്പെട്ടവരെ സഹായിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന തരത്തില്‍ മനാഫ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ആപ്പ് നിർമ്മിച്ച് നല്‍കാൻ ആവശ്യപ്പെട്ട് അദ്ദേഹം രംഗത്ത് എത്തിയത്. ചാരിറ്റിയ്ക്ക് വരുന്ന പണത്തെക്കുറിച്ച് അറിയാൻ ആപ്പ് സഹായിക്കുമെന്നാണ് മനാഫ് ഇതിന് നല്‍കുന്ന വിശദീകരണം. വിവിധയിടങ്ങളില്‍ നിന്നും മനാഫിന് വൻതുകകള്‍ ലഭിക്കുന്നുണ്ടെന്നാണ് ഇത് നല്‍കുന്ന സൂചന.
അതേസമയം ഇനി യൂട്യൂബ് ചാനല്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് മനാഫിന്റെ തീരുമാനം. അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് നിലവില്‍ അദ്ദേഹത്തിന്റെ ചാനലിന് ഉള്ളത്.
മറ്റാരെങ്കിലും ആ ചാനല്‍ ഉപയോഗിക്കട്ടെയെന്നും അതില്‍ നിന്നുള്ള പൈസ ചാരിറ്റിയ്ക്കായി വിനിയോഗിക്കും എന്നാണ് മനാഫ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.