നാദാപുരം: വടകര പാർലമെന്റ് എല്‍ഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പരാമർശം കമന്റായി ഇട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു.
തൊട്ടില്‍പ്പാലം ചാപ്പൻതോട്ടം താമസിക്കും പെരുമ്പള്ളതില്‍ മെബിൻ തോമസിനാണ് നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്.കോടതി പിരിയുംവരെ തടവുശിക്ഷയും 15,000 രൂപ പിഴയുമാണ് ശിക്ഷ. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ അടുത്ത അനുയായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ് മെബിൻ തോമസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.