കോട്ടയം : വാക്കു പാലിക്കാത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് ആണ് കേരള കോൺഗ്രസ് എം റബ്ബർ വിഷയത്തിൽ ആദ്യം മാർച്ച് നടത്തേണ്ടതെന്ന് റബ്ബർ ബോർഡ് അംഗം എൻ.ഹരി
ഭരണ കാലാവധി ഏറെക്കുറെ പൂർത്തിയാകുമ്പോഴും റബർ കർഷകർക്ക് നൽകിയ പ്രകടന പത്രിക വാഗ്ദാനം ഇതുവരെയും പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് മറച്ചുവെക്കാൻ കേന്ദ്ര സർക്കാരിനെ പഴിചാരി രക്ഷപെടാനാണ് മാണി ഗ്രൂപ്പിൻറെ ശ്രമം.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റബർ കർഷകർക്കായി എന്തെങ്കിലും ചെയ്തുവെന്ന് വരുത്തി തീർക്കുന്നതിന് മാത്രമാണ് ഈ മാർച്ച്. 250 രൂപ താങ്ങു വില പ്രകടനപത്രികയിൽ പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ മൂന്നര വർഷമായി കൈയും കെട്ടി ഇരിക്കുകയായിരുന്നു ഭരണകക്ഷിയായ കേരള കോൺഗ്രസ് എം. ജനകീയ പ്രതിഷേധം ശക്തമായപ്പോൾ വെറും ₹10 രൂപയാണ് സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചത്. അതും വിപണി വില ഉയർന്നു നിന്നതിനാൽ നൽകേണ്ടി വന്നില്ല.
ഇപ്പോൾ 250 രൂപ താങ്ങു വില നൽകുന്നതിന് കേന്ദ്രം സഹായിക്കണമെന്നാണ് ജോസ് കെ മാണിയുടെ വാദം. ഇടതുമുന്നണിപ്രകടനപത്രിക വാഗ്ദാനം നടപ്പാക്കുക കേന്ദ്രസർക്കാരിൻറെ ഉത്തരവാദിത്തമാക്കി മാറ്റാനാണ് കേരള കോൺഗ്രസിന്റെ നീക്കം.
ഇക്കാര്യത്തിൽ ആദ്യം മുഖ്യമന്ത്രിക്ക് എതിരെയാണ് നട്ടെല്ല് ഉണ്ടെങ്കിൽ കേരള കോൺഗ്രസ് എം പ്രതിഷേധിക്കേണ്ടത്.
റബ്ബർ താങ്ങുവില ഉയർത്തുന്ന കാര്യം നിയമസഭയിൽ ഉന്നയിക്കാൻ പോലും കഴിയാത്ത എംഎൽഎമാർ റബ്ബർ ബോർഡിലേക്ക് മാർച്ച് നടത്തുന്നത് കൗതുകകരമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ റബ്ബർ വില തകർച്ച ഉയർത്തിയ ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടനെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചത് കേരളം മറന്നിട്ടില്ല.ആ പരാജയത്തിന്റെ ജാള്യത മറയ്ക്കുന്നതിനാണ് റബ്ബർ ബോർഡ് ആസ്ഥാനത്തേക്ക് 29ന് മാർച്ച് സംഘടിപ്പിക്കുന്നത്.കേരള കോൺഗ്രസിന്റെയും ജോസ് കെ മാണിയുടെയും ഈ പൊള്ളത്തരം റബർ കർഷകർക്ക് മനസ്സിലാവുന്നതേയുള്ളൂ.
റബ്ബർ കർഷകർക്കായി നിരവധി ക്ഷേമ കർമ്മ പദ്ധതികൾ റബ്ബർ ബോർഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. അത് റബർ കർഷകരും വിദഗ്ധരും സ്വാഗതം ചെയ്തിരിക്കെയാണ് ജോസ് കെ മാണിയുടെ മാർച്ച് പ്രഖ്യാപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.