കോട്ടയം: തൊഴിലിടങ്ങളില്‍ യുവാക്കള്‍ നേരിടുന്ന മാനസികസമ്മർദം സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്തുമെന്ന് യുവജനകമ്മീഷൻ.
വിദേശത്തും ജോലിയും പഠനവും വാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് പരാതികള്‍ ഏറുകയാണെന്നും ചെയർമാൻ എം ഷാജർ പറഞ്ഞു.കോട്ടയത്ത് ജില്ലാതല യുവജനകമ്മീഷൻ അദാലത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളില്‍ യുവാക്കള്‍ നേരിടുന്ന മാനസിക സമ്മർദം സംബന്ധിച്ചു യുവജനകമ്മീഷൻ ശാസ്ത്രീയ പഠനം നടത്തും.
ഈ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കാനാണ് തീരുമാനം. മുൻകാലങ്ങളെ അപേക്ഷിച്ചു കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തില്‍ ഗണ്യമായ വർധനയുണ്ടായതായി എം ഷാജർ പറഞ്ഞു.
വിദേശത്തും ജോലിയും പഠനവും വാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തുന്ന കമ്പിനികളെക്കുറിച്ച് പരാതികള്‍ വർധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തെ യുവജനകമ്മീഷൻ ജില്ലാതല അദാലത്തില്‍ 21 പരാതികള്‍ പരിഗണിച്ചു. 10 പരാതികള്‍ തീർപ്പാക്കി. 11 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി അഞ്ച് പരാതികളാണ് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.