കോട്ടയം: കോട്ടയം ജില്ല വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു. അടിച്ചിറ- പാറോലിക്കല്‍ ഗേറ്റുകള്‍ക്കിടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടർന്നാണിത്.
വെല്‍ഡിംഗ് തകരാർ മൂലമാണ് വിള്ളല്‍ ഉണ്ടായതെന്നാണ് വിവരം.പരശുറാം, ശബരി എക്സ്പ്രസുകളും കൊല്ലം- എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു.
വിള്ളല്‍ താത്കാലികമായി പരിഹരിച്ചെങ്കിലും കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.