കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി. കൂവപ്പള്ളി സ്വദേശി കെ ആന്റണിയെ(67)യെയാണ് ഇടിച്ച് വീഴ്ത്തിയത്. ഇയാളെ 26ാം മൈലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയില്‍ വച്ചാണ് കാള ആന്റണിയെ അക്രമിച്ചത്. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്രാത്രി എട്ടരയോടെയാണ് സംഭവം. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ട് കാഞ്ഞിരപ്പള്ളി ടൗണ്‍ ഭാഗത്തേക്കു ഓടുകയായിരുന്നു.
ടൗണിലെ കടയില്‍ ജോലി ചെയ്യുന്ന ആന്റണി ജോലി കഴിഞ്ഞ് സ്കൂട്ടറിലേക്കു മടങ്ങുമ്പോഴാണ് കാളയുടെ അക്രമണം ഉണ്ടായത്. ഉടമയും നാട്ടുകാരും ചേര്‍ന്നു കാളയെ പിന്നീട് പിടിച്ചു കെട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.