പ്രവിത്താനം: കൊല്ലപ്പള്ളി, പ്രവിത്താനം ലയൺസ് ക്ലബ്ബുകളുടെയും, പിതൃവേദി പ്രവിത്താനം ഫൊറോനാ സമിതിയുടെയും ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലപ്പള്ളി ലയൺസ് ക്ലബ് പ്രസിഡന്റ് നിക്സൺ കെ. അറക്കലിന്റെ അധ്യക്ഷതയിൽ പ്രവിത്താനം ഫൊറോനാപള്ളി വികാരി റവ: ഫാ: ജോർജ് വേളൂപറമ്പിൽ നിർവഹിച്ചു.ചടങ്ങിൽ പ്രവിത്താനം ലയൺസ് ക്ലബ് പ്രസിഡണ്ട് ലയൺ ജിൽസൺ ജോസ്, പിതൃവേദി പ്രസിഡന്റ് ഫ്രാൻസിസ് ബേബി തോമസ് ജോസഫ്, സി ഡി എബ്രഹാം ലയൺ മെമ്പർമാരായ ബി ഹരിദാസ്, റോയി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
ഐ ക്യാമ്പിന് തിരുവല്ല മൈക്രോ സർജറി ആൻഡ് ലേസർ ഹോസ്പിറ്റലും, കേൾവി പരിശോധനയ്ക്ക് ഡെസിബൽ സ്പീച്ച് ആൻഡ് ഹിയറിങ് സെന്റർ പാലായും, ഹോമിയോ മെഡിക്കൽ ക്യാമ്പിന് ഗവൺമെന്റ് ഹോമിയോ ഹോസ്പിറ്റൽ പാലായും നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.