കോട്ടയം: മധ്യവയസ്കന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് അക്കൗണ്ടിലുണ്ടായിരുന്ന രണ്ട് ലക്ഷത്തിലധികം രൂപ സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുത്ത കേസില്‍ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആസാം സ്വദേശിയായ അമിത് ഉറാംഗ് (23) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യവയസ്കന്‍റെ വീട്ടില്‍ ജോലി ചെയ്തു വന്നിരുന്ന ഇയാള്‍ ഇവിടെ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളയുകയും തുടർന്ന് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 2,78,748 (രണ്ടു ലക്ഷത്തി എഴുപത്തിയെട്ടായിരത്തി ഏഴുനൂറ്റി നാല്‍പത്തിയെട്ട് ) രൂപ തന്‍റെ അക്കൗണ്ടിലേക്ക് ഫോണ്‍ മുഖേന ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുക്കുകയായിരുന്നു.പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയില്‍ പണം അമിതിന്‍റെ അക്കൗണ്ടിലേക്ക് എത്തിയതായും കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.
മോഷണം പോയ മൊബൈല്‍ ഫോണ്‍ പോലീസ് ഇയാളില്‍ നിന്നും കണ്ടെത്തി. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്‌എച്ച്‌ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്‌ഐമാരായ ജയകുമാർ, സിജു കെ.സൈമണ്‍,
സിപിഓമാരായ രാജേഷ്, രഞ്ജിത്ത്. വി, രഞ്ജിത്ത്. ജി, സലമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.