ഉഗ്ര ശബ്ദത്തോടെ കിണര്‍ വെള്ളം ഉള്‍വലിഞ്ഞു: നാട്ടുകാർ പരിഭ്രാന്തിയിൽ പരിശോധനയുമായി അധികൃതർ,

 ഏഴുകോണ്‍ : കിണറിനുള്ളില്‍ നിന്നുണ്ടായ വലിയ ശബ്ദവും വെള്ളം പൂർണമായി ഉള്‍വലിഞ്ഞതും വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി.

എഴുകോണ്‍ മൂഴിയില്‍ കല്യാണിയില്‍ സുനില്‍ദത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടിനായിരുന്നു സംഭവം. വീടിന് വെളിയില്‍ നിന്ന് ഭൂ ചലന സമയത്തേത് പോലെ ഉഗ്ര ശബ്ദം വന്നതോടെ വീട്ടുകാർ വീടിന് വെളിയിലേക്ക് ഓടി മാറി. 

ശബ്ദം കേട്ട് പരിസരവാസികളും ഓടിയെത്തി. ശബ്ദം കിണറിനുള്ളില്‍ നിന്നാണെന്ന് മനസിലായതോടെ നടത്തിയ പരിശോധനയിലാണ് വെള്ളം പൂർണമായി ഉള്‍വലിഞ്ഞതായി കണ്ടത്.

മുക്കാല്‍ അടിയുടെ 30 തൊടി ആഴമുള്ള കിണറില്‍ നിറയെ വെള്ളം ഉണ്ടായിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എഴുകോണ്‍ പൊലീസും ഭൂഗർഭ ജല അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

 കിണറിന്റെ അടിത്തട്ടില്‍ നാല് അടിയോളം ചെളി ഉള്‍ വലിഞ്ഞിട്ടുള്ളതായി പരിശോധനയില്‍ ബോധ്യപ്പെട്ടു. ചെളി കൂടുതലുള്ള കിണറുകളില്‍ വർഷങ്ങള്‍ക്ക് ശേഷം ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് ഭൂഗർഭ ജല വകുപ്പ് അധികൃതർ പറയുന്നത്. 

രാവിലെയോടെ രണ്ട് തൊടിയോളം വെള്ളം കിണറില്‍ ഊറിയിട്ടുണ്ട്. വീട്ടുകാരുടെ പരിഭ്രാന്തി ഇപ്പോഴും മാറിയിട്ടില്ല. ജിയോളജി അധികൃതർ സ്ഥലം പരിശോധിച്ച്‌ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരും പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !