രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി: കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം.

കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളുടെ ശിക്ഷാവിധിയിൽ ഇന്ന് വാദം നടക്കും. കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇന്നലെ വിധിച്ചിരുന്നു

പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ, നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരുടെ ശിക്ഷയിലാണ് കോടതി ഇന്ന് വാദം കേൾക്കുക. നാലാം പ്രതി കുൽകുമാര തെരുവിൽ ഷംസുദ്ദീനെയാണ് വെറുതെ വിട്ടത്.
പ്രതികൾക്കുമേൽ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കോടതി ഒഴിവാക്കിയിട്ടുണ്ട്. 2016 ജൂൺ 15 ന് രാവിലെ 10.50 ന് കൊല്ലം കലക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്ക് മുമ്പിൽ തൊഴിൽ വകുപ്പിന്റെ ഉപയോ​ഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം. ചോറ്റുപാത്രത്തിൽ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പ‍ഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബുവിന് പരിക്കേറ്റിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !