സുഹൃത്ത് ആറ്റില്‍ മുങ്ങിത്താഴ്ന്നു, ഭയന്ന് ആരോടും പറയാതെ കൂട്ടുകാര്‍; ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്തി,

കൊല്ലം: കാണാതായ വിദ്യാർഥിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ വരിഞ്ഞം കരൂർകളങ്ങരയില്‍ തുണ്ടുവിളവീട്ടില്‍ രവിയുടെ മകൻ അച്ചു (17) ആണ് മരിച്ചത്.

അടുതലയാറ്റില്‍ മണ്ണയം പാലത്തിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 23ന് വീട്ടില്‍ നിന്നും കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ വിദ്യാർഥിയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ അച്ചുവിനൊപ്പം ഉണ്ടായിരുന്ന കൂട്ടുകാർ കൂടെ ഇല്ലായിരുന്നു എന്ന മൊഴിയാണ് നല്‍കിയത്. തുടർന്ന് പൊലിസ് സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
പൊലീസ് വീണ്ടും നടത്തിയ ചോദ്യംചെയ്യലില്‍ അച്ചു ആറ്റില്‍ അപകടത്തില്‍പെട്ടെന്ന് വ്യക്തമാകുകയായിരുന്നു. മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റില്‍ മണ്ണയം കടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അച്ചു ആറ്റില്‍ മുങ്ങിത്താഴ്ന്നതായും പേടിച്ച്‌ ആരോടും പറഞ്ഞില്ലെന്നും കൂട്ടുകാർ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

 തുടർന്ന് വെള്ളിയാഴ്ച അഗ്നിരക്ഷാസേന സ്കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയാറ്റില്‍ മണ്ണയം പാലത്തിന് സമീപം മൃതദേഹം കണ്ടെടുത്തു.

പാരിപ്പള്ളി പൊലീസ് കേസെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് : അംബിക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !