കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായി തൃശൂരില്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയ യുവതിയുടെ അമ്മക്കെതിരെ കേസെടുത്തു.
അമ്മയുടെ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് മകള്‍ കൊരട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പൊലീസാണ് അമ്മക്കെതിരെ കേസെടുത്തത്. കൗണ്‍സിലിങിന് ശേഷം യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഐശ്വര്യയെ ആലപ്പാട് കുഴിത്തുറയിലെ വീട്ടില്‍ നിന്ന് കാണാതായത്. സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തില്‍ ഓണ്‍ലൈനായി പഠിക്കുന്നയാളാണ് ഐശ്വര്യ.
ഓണ്‍ലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ വ്യക്തമാക്കിയിരുന്നു. ഐശ്വര്യ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലേക്ക് സ്കൂട്ടറില്‍ പോകുന്ന ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
ഇതിന് പിന്നാലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ധ്യാനകേന്ദ്രം അധികൃതരാണ് ഐശ്വര്യ സ്ഥാപനത്തില്‍ ഉണ്ടെന്ന വിവരം കൈമാറിയത്.
ഐശ്വര്യയുടെ കുടുംബവും കരുനാഗപ്പള്ളിയില്‍ നിന്നുള്ള പൊലീസ് സംഘവും തൃശൂരിലേക്ക് പോയി മകളെ കൂടെ കൂട്ടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.