കൊല്ലം: കരുനാഗപ്പള്ളിയിലെ സിപിഎം വിഭാഗീയതയില്‍ സിപിഎം സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് ജില്ലയിലെത്തും.
സിപിഎം ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മറ്റിയും യോഗം ചേരും. വിമതരുമായി ചർച്ച നടത്താനും സാധ്യതയുണ്ട്. കരുനാഗപ്പള്ളിയില്‍ കുലശേഖരപുരം ലോക്കല്‍ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ വാർത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.തെറ്റായ പ്രവണതകള്‍ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല. സംഘടാ തലത്തില്‍ തന്നെ നടപടി ഉറപ്പാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലേക്ക് പോയതോടെ ഇന്നലെ നടന്ന കുലശേഖരപുരം നോർത്ത് ലോക്കല്‍ സമ്മേളനം കയ്യാങ്കളി വരെയെത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാല്‍, കെ.സോമപ്രസാദ് എന്നിവരെ അടക്കം തടഞ്ഞുവെച്ചു.
സമ്മേളനത്തില്‍ ഔദ്യോഗിക പാനല്‍ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തൻ നേതൃത്വം നല്‍കുന്ന മാഫിയ കരുനാഗപ്പള്ളിയിലെ പാർട്ടിയെ തകർത്തെന്ന് വിമത വിഭാഗം ആരോപിക്കുന്നു.പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കൊപ്പമുള്ളവരും പി.ആർ.വസന്തനെ അനുകൂലിക്കുന്നവരുമാണ് വിഭാഗീയതയുടെ രണ്ട് വശങ്ങളിലുള്ളത്. ലോക്കല്‍ കമ്മിറ്റികളില്‍ ഭൂരിഭാഗവും വസന്തൻ വിഭാഗത്തിൻ്റെ കയ്യിലാണ്. കമ്മിറ്റികളിലെ ആധിപത്യം ഉറപ്പിക്കലാണ് തർക്കങ്ങള്‍ക്ക് അടിസ്ഥാനം. കരുനാഗപ്പള്ളിയില്‍ പലയിടങ്ങളിലും സേവ് സിപിഎം എന്ന പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
വിഭാഗീയതയും പ്രതിഷേധങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയില്‍ തിടുക്കപ്പെട്ട് അച്ചടക്ക നടപടി വേണ്ടെന്നും അഭിപ്രായമുണ്ട്. സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം അനുസരിച്ചാകും തുടർ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.