കൊല്ലം: മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ വൈകി എത്തിയ എട്ടു പോലീസുകാര്‍ക്ക് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
കൊല്ലം സിറ്റി പോലീസിന്റെ പരിധിയില്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലാണ് എസ്.ഐ. ഉള്‍പ്പെടെയുള്ളവര്‍ക്ക് മെമ്മോ ലഭിച്ചത്.കഴിഞ്ഞ ദിവസം രാവിലെ ഏഴിനാണ് പോലീസുകാര്‍ക്കിടയിലെ മാനസികസമ്മര്‍ദം ഉള്‍പ്പെടെ ഒഴിവാക്കുന്നതിനായി ഓണ്‍ലൈനായി ക്ലാസുകള്‍ സംഘടിപ്പിച്ചത്. എത്താന്‍ വൈകിയവര്‍ക്കെല്ലാം സ്റ്റേഷന് ഹൗസ് ഓഫീസര്‍ മെമ്മോ നല്‍കുകയായിരുന്നു. ക്ലാസില്‍ താമസിച്ചുപോയ കാരണത്താല്‍ മെമ്മോ ലഭിച്ച സ്റ്റേഷനിലെ എസ്.ഐ. അടക്കമുള്ള പോലീസുകാര്‍ക്ക് ഇതോടെ മാനസികസംഘര്‍ഷം ഇരട്ടിയായി.
തുടര്‍ച്ചയായി ജോലിചെയ്യേണ്ടിവരുന്നതുള്‍പ്പെടെ വലിയ സമ്മര്‍ദങ്ങള്‍ നേരിടുന്ന മേഖലയാണ് പോലീസ് സേന. പോലീസുകാരുടെ അഭാവം, കുറ്റാന്വേഷണം, ക്രമസമാധാനപാലനം, വി.ഐ.പി. ഡ്യൂട്ടി തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നതിന്റെ ഭാഗമായി പലതരത്തിലുള്ള സമ്മര്‍ദങ്ങളാണ് പോലീസ് നേരിടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരള പോലീസില്‍ ആത്മഹത്യചെയ്ത പോലീസുകാരുടെ എണ്ണം 88 ആണെന്നതാണ് സര്‍ക്കാരിന്റെ കൈവശമുള്ള കണക്ക്.
മാനസികസമ്മര്‍ദവും ശാരീരിക വെല്ലുവിളികളും നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അതത് പോലീസ് സ്റ്റേഷന് മെന്റര്‍മാരുടെ നേതൃത്വത്തില്‍ അവബോധ ക്ലാസുകള്‍ നല്‍കണമെന്ന പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിച്ചത്. സ്റ്റേഷനിലെ പരമാവധിപേരെ പങ്കെടുപ്പിക്കണമെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.