ഇന്ത്യൻ മഹാസമുദ്രത്തില്‍ കണ്ടെത്തിയ തകർന്ന കപ്പല്‍ 500 വർഷം മുൻപ് പോർച്ചുഗീസ് നാവികൻ വാസ്‌കോ ഡി ഗാമ നടത്തിയ അവസാന യാത്രയില്‍ ഉള്‍പ്പെട്ടതാകാമെന്ന് ഗവേഷകർ .ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തീരത്തിന് സമീപമാണ് കപ്പല്‍ കണ്ടെത്തിയത്.
2013-ല്‍ കെനിയൻ പട്ടണമായ മാലിണ്ടിക്ക് സമീപമാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് . ഈ പ്രദേശത്ത് ഈ കാലയളവില്‍ എട്ട് പോർച്ചുഗീസ് കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. 1524-ല്‍ മുങ്ങിയ സാവോ ജോർജ്ജ് കപ്പലിന്റെ അവശിഷ്ടങ്ങളാണ് ഇതെന്നാണ് ഗവേഷകർ കരുതുന്നത്.ഇതു സ്ഥിരീകരിക്കാനായി കൂടുതല്‍ തെളിവുകള്‍ സമാഹരിക്കുകയാണ് ശാസ്ത്രജ്ഞർ. ഗാമ നടത്തിയ മൂന്നാമത്തേതും അവസാനത്തേതുമായ ഇന്ത്യൻ യാത്രയില്‍ ഉള്‍പ്പെട്ട കപ്പലായിരുന്നു സാവോ ജോർജ്.
അവശിഷ്ടം സാവോ ജോർജ്ജ് കപ്പലിന്റെ ആണെങ്കില്‍, അത് ഇന്ത്യൻ മഹാസമുദ്രത്തിലെ ആദ്യകാല യൂറോപ്യൻ കപ്പല്‍ അവശിഷ്ടങ്ങളില്‍ ഒന്നായിരിക്കാം, പക്ഷേ "നമുക്ക് ഉറപ്പില്ല," എന്നാണ് പോർച്ചുഗലിലെ കോയിംബ്ര സർവകലാശാലയിലെ സമുദ്ര പുരാവസ്തു ഗവേഷകൻ ഫിലിപ്പെ കാസ്ട്രോ പറയുന്നത്.മാരിടൈം ആർക്കിയോളജി ജേണലില്‍ നവംബർ 18-ന് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കാസ്‌ട്രോയും സഹപ്രവർത്തകരും ഇത് സ്ഥിരീകരിക്കാൻ മാലിണ്ടി മുതല്‍ കെനിയയിലെ റാസ് എൻഗോമെനി വരെ വടക്ക് വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളുടെ ഒരു പുരാവസ്തു സർവേയും നടത്തി.
കരയില്‍ നിന്ന് ഏകദേശം 1,640 അടി (500 മീറ്റർ) അകലെ, ഏകദേശം 20 അടി (6 മീറ്റർ) താഴ്ചയിലാണ് കപ്പല്‍ അവശിഷ്ടം. കടല്‍ത്തീരത്തെ പവിഴപ്പുറ്റുകള്‍ കാരണം അതില്‍ കുറച്ച് മാത്രമേ കാണാനാകൂ.
1497ല്‍ സെന്റ് ഗബ്രിയേല്‍ എന്ന ഇരുന്നൂറു ടണ്‍ ഭാരമുള്ള കപ്പലിലാണു ഗാമ പോർച്ചുഗലില്‍ നിന്നു പുറപ്പെട്ടത്.1498 ഏപ്രില്‍ 7നു ഗാമയുടെ കപ്പല്‍ മൊംബാസയിലെത്തി. ഇന്നത്തെ കെനിയ ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു അത്.
ഇരുപതിലധികം ദിവസങ്ങളെടുത്ത യാത്രയ്‌ക്കു ശേഷം ഗാമ അറബിക്കടല്‍ വഴി കോഴിക്കോട്ട് എത്തിച്ചേർന്നു.ആദ്യയാത്രയില്‍ തന്നെ കോഴിക്കോട്ടു നിന്നും ധാരാളം സുഗന്ധദ്രവ്യങ്ങളും പട്ടുതുണികളുമായാണ് ഗാമ മടങ്ങിയത്.തന്റെ മൂന്നാം ഇന്ത്യൻ യാത്രയില്‍ കോഴിക്കോട്ടു വച്ചാണ് ഗാമ അന്തരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.