കാസർകോട്: ദേശീയപാത പിലിക്കോട് മട്ടലായിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.
കൊടക്കാട് വലിയ പൊയിലിലെ പുളുക്കൂല്‍ ദാമോദരൻ (65) ആണ് മരിച്ചത്. ഓട്ടോയില്‍ യാത്രചെയ്തിരുന്ന തമിഴ്നാട് സ്വദേശിനി ചെറുവത്തൂർ വില്ലേജ് ഓഫിസിനടുത്ത് താമസിക്കുന്ന അന്നപൂർണ (27)യെ പരിക്കുകളോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരേതരായ പനങ്ങാടൻ കുഞ്ഞറച്ചവിൻ്റെയും പുളുക്കൂല്‍ മാധവിയമ്മയുടെയും മകനാണ് ദാമോദരൻ. ഭാര്യ: ഭാർഗ്ഗവി (പൊതാവൂർ)
മക്കള്‍: ശരണ്യ, ലാവണ്യ. മരുമക്കള്‍: ജോഷി (വലിയ പൊയില്‍), ധനേഷ് (ഇന്ത്യൻ ആർമി). സഹോദരങ്ങള്‍: ലക്ഷ്മി, കുഞ്ഞിക്കണ്ണൻ, ഭാസ്ക്കരൻ, പരേതരായ കൃഷ്ണൻ, നാരായണൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.