വിജയപുര: ശനിയാഴ്ച ഫലം പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് നിയമസഭാ സീറ്റുകളിലും പരാജയപ്പെട്ടതില്‍ മനംനൊന്ത് പാർട്ടി പ്രവർത്തകൻ വീട്ടില്‍ നിന്ന് ടെലിവിഷൻ വലിച്ചെറിഞ്ഞ്, കൂറ്റൻ കല്ലുകൊണ്ട് അടിച്ചു തകർത്തു.
വിജയപുര ജില്ലയിലെ കോല്‍ഹാർ നഗരവാസിയായ വീരഭദ്രപ്പ ഭാഗി ആണ് ഈ കടുംകൈ ചെയ്തത്. പാർട്ടി നേതാക്കള്‍ക്കിടയിലെ ഐക്യമില്ലായ്മയാണ് നാണംകെട്ട തോല്‍വിക്ക് കാരണമെന്ന് വീരഭദ്രപ്പ പറയുന്നു.അയല്‍ വീട്ടിലെ സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്, വീരഭദ്രപ്പ തൻ്റെ ടെലിവിഷൻ സെറ്റ് അഴുക്കുചാലിന് സമീപം എറിയുന്നതും പിന്നീട് അത് പാറകൊണ്ട് തകർക്കുന്നതും വീഡിയോയില്‍ കാണാം.
പാർട്ടി നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയില്‍ അമർഷം പ്രകടിപ്പിച്ച വീരഭദ്രപ്പ, നേതാക്കള്‍ തമ്മിലുള്ള ഐക്യമില്ലായ്മ പാർട്ടി കേഡർക്കിടയില്‍ രോഷത്തിന് കാരണമായെന്നും പറഞ്ഞു.
പാർട്ടി ഒരു സീറ്റെങ്കിലും ജയിക്കണമായിരുന്നു. മുതിർന്നവർ പാർട്ടി നേതാക്കളുടെ യോഗം വിളിക്കണം. ഭിന്നത കാരണം പാർട്ടി പ്രവർത്തകർക്ക് ദിശാബോധമില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.