സിനിമാ തിയേറ്ററില്‍ ഷോയ്ക്കിടെ വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണു: വെള്ളം ഒഴുകിയെത്തി, നാലുപേര്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂർ: മട്ടന്നൂരില്‍ സിനിമാ തിയേറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് സിനിമ കാണുകയായിരുന്ന നാലുപേർക്ക് പരിക്കേറ്റു.

തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർടാങ്ക് തകർന്നാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം നടന്നത്. 

പരിക്കേറ്റ നായാട്ടുപാറ കുന്നോത്ത് സ്വദേശി വിജില്‍ (30), സുനിത്ത് നാരായണൻ (36), കൂത്തുപറമ്പ് സ്വദേശി ശരത്ത് (29), സുബിഷ (25) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിയേറ്ററിലെ പ്രധാന ഹാളിന് മുകള്‍ഭാഗത്തുള്ള വാട്ടർടാങ്ക് തകർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. വലിയ സ്ലാബും കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കണ്ടുകൊണ്ടിരുന്നവരുടെ മേലേക്ക് വീഴുകയായിരുന്നു. ദേഹത്ത് സ്ലാബ് പതിച്ചാണ് വിജിലിന് തലയ്ക്ക് ഉള്‍പ്പടെ സാരമായി പരിക്കേറ്റത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !