കണ്ണൂർ: മട്ടന്നൂരില്‍ സിനിമാ തിയേറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് സിനിമ കാണുകയായിരുന്ന നാലുപേർക്ക് പരിക്കേറ്റു.
തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർടാങ്ക് തകർന്നാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം നടന്നത്.പരിക്കേറ്റ നായാട്ടുപാറ കുന്നോത്ത് സ്വദേശി വിജില്‍ (30), സുനിത്ത് നാരായണൻ (36), കൂത്തുപറമ്പ് സ്വദേശി ശരത്ത് (29), സുബിഷ (25) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിയേറ്ററിലെ പ്രധാന ഹാളിന് മുകള്‍ഭാഗത്തുള്ള വാട്ടർടാങ്ക് തകർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. വലിയ സ്ലാബും കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കണ്ടുകൊണ്ടിരുന്നവരുടെ മേലേക്ക് വീഴുകയായിരുന്നു. ദേഹത്ത് സ്ലാബ് പതിച്ചാണ് വിജിലിന് തലയ്ക്ക് ഉള്‍പ്പടെ സാരമായി പരിക്കേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.