കണ്ണൂര്‍: കണ്ണൂരില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്.
കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെണ്‍കുട്ടി ഓടിക്കയറാൻ ശ്രമിച്ചത്. കണ്ണൂരിലെത്തിയപ്പോള്‍ സാധനം വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. കയറാൻ ശ്രമിച്ചപ്പോള്‍ പിടിവിട്ട് ട്രാക്കിലേക്ക് വീണു. ട്രെയിൻ പെട്ടെന്ന് നിർത്തിയതിനാൽ അപകടം ഒഴിവായി. യാത്രക്കാരും റെയില്‍വെ പൊലീസും ചേർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി.ഭക്ഷണം വാങ്ങാൻ ഇറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമം; ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക് രക്ഷപ്പെട്ടത് തലനാരിഴക്ക്,,
0
ഞായറാഴ്ച, നവംബർ 03, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.