കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂർ മൃഗാശുപത്രിയില്‍ ചികിത്സ തേടി ഒരു കുഞ്ഞുരോഗിയെത്തി. മൃഗാശുപത്രികളില്‍ സ്ഥിരമായി എത്താത്ത കുഞ്ഞൻ രോഗിക്ക് മികച്ച ചികിത്സ നല്‍കിയാണ് പറഞ്ഞുവിട്ടത്.
ആരാണാ കുഞ്ഞൻരോഗിയെന്നല്ലേ? പേടിച്ചരണ്ട് ഉണ്ടക്കണ്ണ് മിഴിച്ച് ചുറ്റും നോക്കുന്ന കുട്ടിത്തേവാങ്കാണ് ആ കുഞ്ഞുരോഗി. കുഞ്ഞിക്കാല്‍ നോവുന്ന സ്ഥിതിയിലായിരുന്നു. പരിക്കേറ്റ നിലയില്‍ ആയിത്തറബ്രാത്തെ പറമ്പില്‍ നിന്നാണ് കണ്ടുകിട്ടിയത്.കൊട്ടിയൂർ റെയ്ഞ്ച് പരിധിയില്‍പ്പെട്ട സ്ഥലത്താണ് കുട്ടിത്തേവാങ്കിനെ പരിക്കേറ്റ നിലയില്‍ കണ്ടത്. സന്നദ്ധ പ്രവർത്തകരായ ബ്രിജിലേഷും സംഘവും കയ്യോടെ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യുതാഘാതം ഏറ്റതാകാമെന്നാണ് ഡോക്ടറുടെ നിഗമനം. ഇൻജക്ഷൻ നല്‍കി.
നിർജലീകരണം സംഭവിക്കാൻ സാധ്യതയുള്ളതിനാല്‍ അതിനുള്ള ചികിത്സയും നല്‍കി. രണ്ട് ദിവസത്തിനകം ഭേദമാകുമെന്നാണ് ഡോക്ടർ പറയുന്നത്.രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്ന ജീവിയാണിത്. കണ്ണൂരില്‍ ആറളം ഭാഗത്താണ് കൂടുതലായി കണ്ടുവരുന്നത്. മരങ്ങളില്‍ നിന്ന് ഇറങ്ങാൻ മടിക്കുന്ന ഈ കുട്ടിത്തേവാങ്കുകള്‍,
ഇതുപോലെ പരിക്ക് പറ്റുന്ന സമയങ്ങളിലാണ് പൊതുവെ താഴെ വരാറുള്ളത്. മുറിവുണങ്ങുന്നത് വരെ സന്നദ്ധ പ്രവർത്തകർ കുഞ്ഞൻ കുട്ടിത്തേവാങ്കിന് കരുതലായി ഉണ്ടാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.