കണ്ണൂർ: കൂത്തുപറമ്പില്‍ പട്ടാപ്പകല്‍ ആളില്ലാത്ത വീട്ടില്‍ കയറി മോഷണം. കൈതേരി സ്വദേശി ദിനേശന്റെ വീട്ടിലാണ് മോഷണം നടന്നത്.അലമാരിയില്‍ സൂക്ഷിച്ച മൂന്നു പവനിലധികം സ്വർണമാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. ദിനേശന്റെ ഭാര്യ ദിവ്യ വീടുപൂട്ടി ജോലിക്കിറങ്ങിയ സമയം വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി കള്ളൻ കയറി. വീടിനരികിലെ തെങ്ങ് വഴി ടെറസില്‍ ഇറങ്ങിയതിന് ശേഷം മുകളിലെ ഗ്രില്‍സ് തുറന്ന് നേരെ വീട്ടിലേക്ക് കയറി.
മുറിയിലെ അലമാര തകർത്ത് ഒന്നരപവന്റെ മാലയും മൂന്നു പവനിലധികം വരുന്ന ആഭരണങ്ങളും കവർന്നു. വന്ന വഴിയാകെ മുളകുപൊടി വിതറിയാണ് കള്ളൻ സ്ഥലം വിട്ടത്. വൈകീട്ട് ദിനേശനും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍ പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.