ശ്രീനഗർ: ബാരാമുള്ളയില്‍ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യവും ജമ്മുകശ്മീർ പൊലീസും പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചു.
ഭീകരരെ കണ്ടെത്താനുള്ള സംയുക്ത ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും സംശയാസ്പദമായ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുകയാണെന്നും സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നതിന് പിന്നാലെയാണ് സൈന്യം, പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചത്.രഹസ്യാന്വേഷണത്തില്‍ ബാരാമുള്ളയില്‍ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായി പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.
പാനിപുര, സോപോർ, ബാരാമുള്ള തുടങ്ങിയ മേഖലകള്‍ നിരീക്ഷിച്ചു വരികയാണ്. വെടിയുതിർത്ത ഭീകരർക്കെതിരെ സൈന്യം തിരിച്ചടിച്ചു."- ചിനാർ കോപ്സ് എക്സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം കുപ്വാരയിലെ മാർഗി, ലോലോബ് തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ബന്ദിപ്പോരയില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. തുടർച്ചയായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ബന്ദിപ്പോരയില്‍ സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി മറ്റൊരു ഓപ്പറേഷന് തുടക്കമിട്ടിരുന്നു.
കശ്മീരില്‍ കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഭീകരാക്രമണങ്ങളിലും ഭീകരവാദ പ്രവർത്തനങ്ങളിലും വർദ്ധനവുണ്ടായതായി അധികൃതർ അറിയിച്ചു. ഭീകരവാദ പ്രവർത്തനങ്ങള്‍ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങള്‍ സൈന്യം നിരന്തരം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.