ജമ്മു കശ്മീരില്‍ വീണ്ടും വെടിവെയ്പ്: ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരര്‍ വെടിവെച്ചു,

ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ഭീകരർ വെടിവെച്ചതായി പൊലീസ് അറിയിച്ചു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചു.

അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഉത്തർപ്രദേശില്‍ നിന്നുള്ള ഉസ്മാൻ മാലിക് (20), സുഫിയാൻ (25) എന്നിവർക്കാണ് വെടിയേറ്റത്.

ഭീകരരില്‍ ഒരാള്‍ തെക്കൻ കശ്മീരിലെ കുല്‍ഗാമില്‍ നിന്നുള്ളയാളാണെന്ന് തിരിച്ചറിഞ്ഞു. 2023ലാണ് ഇയാള്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേർന്നത്. മറ്റൊരാള്‍ പാക്കിസ്ഥാനില്‍ നിന്ന് വന്നതാണെന്ന് കരുതുന്നു.

ഒക്‌ടോബർ 20-ന് ഗന്ദർബാല്‍ ജില്ലയിലെ ടണല്‍ നിർമാണ സ്ഥലത്ത് കശ്മീരി ഡോക്ടറും ബീഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളും ഉള്‍പ്പെടെ ഏഴ് പേരെ തീവ്രവാദികള്‍ വെടിവെച്ച്‌ കൊന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !