ടെഹ്റാന്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഇറാനില്‍ 43 കാരനെ പരസ്യമായി വധിച്ചു. മുഹമ്മദ് അലി സലാമത്തിനെയാണ് തൂക്കിലേറ്റിയത്.
പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന 43 കാരനായ ഇയാള്‍ക്കെതിരെ 200ഓളം സ്ത്രീകളാണ് ബലാത്സംഗം ചെയ്തതായി പരാതി ഉന്നയിച്ചത്.കഴിഞ്ഞ 20 വര്‍ഷമായി ഇയാള്‍ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ അറസ്റ്റിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചു കൂടി സലാമത്തിന് വധശിക്ഷ നല്കണമെന്നാവശ്യപ്പെട്ടു.
ബലാത്സംഗവും വ്യഭിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
2005ല്‍ 20 കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 24 കാരനെ ഇറാന് പരസ്യമായി തൂക്കിലേറ്റിയിരുന്നു.1997ല്‍ ടെഹ്റാനില്‍ ഒമ്പത് പെണ്‍കുട്ടികളേയും സ്ത്രീകളേയും തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 28കാരനെ തൂക്കിലേറ്റിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.