സ്കൂളിൽ ഉച്ചഭക്ഷണത്തിന് മൂന്ന് പൂരി ഒരുമിച്ച്‌ കഴിക്കാൻ ശ്രമിച്ചു; 11-കാരന് ദാരുണാന്ത്യം; ഞെട്ടലോടെ അധ്യാപകര്‍

ഹൈദരബാദ്: സ്കൂളിലെ ഉച്ച ഭക്ഷണ സമയത്തെ ഇടവേളയില്‍ മൂന്ന് പൂരി ഒരുമിച്ച്‌ കഴിക്കാൻ ശ്രമിച്ച പതിനൊന്നുകാരന് ദാരുണാന്ത്യം.

ഹൈദരബാദിലെ സ്വകാര്യ സ്കൂളിലാണ്  ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.  ഉച്ച ഭക്ഷണ സമയത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അവശനിലയിലായ കുട്ടിയെ അധ്യാപകർ ചേർന്ന് പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒരേസമയത്ത് മൂന്നില്‍ അധികം പൂരികളാണ് കുട്ടി കഴിക്കാൻ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കുട്ടിയുടെ ആരോഗ്യ നില മോശമായതിനാല്‍ മികച്ച ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 

ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം സ്കൂള്‍ അധികൃതരാണ് രക്ഷിതാക്കളെ അറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !