ശസ്ത്രക്രിയയ്ക്ക് പോയ ദമ്പതികള്‍ക്ക് ഇഴഞ്ഞു പോകേണ്ട അവസ്ഥ: വീല്‍ ചെയര്‍ അsക്കമുള്ള സൗകര്യങ്ങൾ നല്‍കിയില്ല: കോടതിയിലും ഹാജരായില്ല, ഇൻഡിഗോയ്ക്ക് പിഴ ശിക്ഷ

ചണ്ഡിഗഡ്: വയോധികരായ ദമ്പതികള്‍ക്ക് വീല്‍ചെയർ അടക്കമുള്ള സൌകര്യങ്ങള്‍ നല്‍കിയില്ല. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ വിധിച്ച്‌ ഉത്തരവ്. ചണ്ഡിഗഡിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് തീരുമാനം.

കാല്‍മുട്ട് മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രാ മധ്യേയാണ് വയോധികരായ ദമ്പതികള്‍ക്ക് ഇൻഡിഗോ വിമാനക്കമ്പിനിയില്‍ നിന്ന് മോശം അനുഭവമുണ്ടായത്. 

70കാരനായ സുനില്‍ ജാൻഡ് ഭാര്യയും 67കാരിയുമായ വീണ കുമാരി എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. 2023 ഒക്ടോബർ 11നായിരുന്നു ഇവർ ചണ്ഡിഗഡില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഇൻഡിഗോയില്‍ യാത്ര ചെയ്തത്. ചണ്ഡിഗഡില്‍ നിന്ന് വൈകുന്നേരം 4.45ന് പുറപ്പെട്ട് ബെംഗളൂരുവില്‍ രാത്രി 7.35 ന് എത്തുന്നതായിരുന്നു വിമാനം. 

കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ 67കാരിയും 70കാരനും വീല്‍ ചെയർ സൌകര്യത്തിന് ആവശ്യം ഉന്നയിച്ചായിരുന്നു ടിക്കറ്റ് എടുത്തത്.

എന്നാല്‍ ഇവർക്ക് വീല്‍ ചെയർ സൌകര്യം ലഭ്യമാക്കിയില്ലെന്ന് മാത്രമല്ല ജീവനക്കാരുടെ മോശം പെരുമാറ്റവുമായിരുന്നു നേരിടേണ്ടി വന്നത്. നടക്കാനാവാത്ത രീതിയില്‍ ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ശേഷവും സാധാരണ യാത്രക്കാരെ പോലെ ചെക്കിൻ ചെയ്യേണ്ടതായും ഇവർക്ക് വന്നിരുന്നു. ഇൻഡിഗോ വിൻഡോയിലേക്ക് പോവുന്നതിന് പകരമായി 40 അടിയോളം ഇഴയുന്നതിന് സമാനമായി നടക്കേണ്ടി വന്നതായും ഇവർ പരാതിയില്‍ വിശദമാക്കി. 

വിമാനം പുറപ്പെടാൻ ഒരു മണിക്കൂറിലേറെ സമയം ഉള്ളതിനാല്‍ ലോഞ്ച് സൌകര്യം ആവശ്യപ്പെട്ട ഇവരെ ഒന്നാം നിലയിലുള്ള ലോഞ്ചിലാണ് ഇൻഡിഗോ ജീവനക്കാർ എത്തിച്ചത്. 

എന്നാല്‍ വിമാനം പുറപ്പെടാൻ സമയം ആയിട്ട് പോലും ആരും തന്നെ ലോഞ്ചില്‍ നിന്ന് ഗേറ്റിലേക്ക് എത്താൻ സഹായത്തിനെത്തിയില്ല. ഇതിന് പിന്നാലെ വിമാനം പുറപ്പെടുന്ന ഗേറ്റിലും മാറ്റമുണ്ടായി.  വിമാനം പുറപ്പെടുന്നതിന് മുൻപായി ഗേറ്റിലേക്ക് എത്തിയ ദമ്പതികളോട് വിമാനക്കമ്പിനി ജീവനക്കാരി മോശമായി പെരുമാറി. ഏറെ നേരത്തെ വാക്കേറ്റത്തിനൊടുവിലാണ് ഇവർക്ക് വീല്‍ ചെയർ സൗകര്യം ലഭ്യമാക്കിയത്. 

ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച്‌ ആരംഭിച്ച ശാരീരിക അപമാനം ബെംഗളൂരു വിമാനത്താവളത്തിലും തുടർന്നുവെന്നും ഇവർ പരാതിയില്‍ വിശദമാക്കി. ബെംഗളൂരുവില്‍ വച്ച്‌ ബാഗുകളും വീല്‍ ചെയറുമായി വിമാനത്താവളത്തിന് പ്രധാനവാതിലിന് പുറത്തിറക്കിയ ശേഷം ഇൻഡിഗോ ജീവനക്കാർ മടങ്ങിയെന്നും പരാതിക്കാർ വിശദമാക്കി. 

ടാക്സി നില്‍ക്കുന്നഭാഗത്തേക്ക് വീല്‍ചെയർ എത്തിക്കാമോയെന്ന ആവശ്യത്തിനും പരുഷമായി പെരുമാറിയെന്നും ഇവർ പരാതിയില്‍ വിശദമാക്കി. സംഭവത്തേക്കുറിച്ച്‌ പരാതിപ്പെട്ടപ്പോള്‍ രണ്ടായിരം രൂപ മാത്രം നല്‍കിയ വിമാനക്കമ്പിനി ക്ഷമാപണം പോലും നടത്താതെ വന്നതോടെയാണ് വയോധിക ദമ്പതികള്‍ കോടതിയെ സമീപിച്ചത്.

പരാതിയില്‍ വിശദീകരണം നല്‍കാൻ രണ്ട് തവണ ആവശ്യപ്പെട്ടിട്ടും ഇൻഡിഗോ തയ്യാറാവുക കൂടി ചെയ്യാതെ വന്നതോടെയാണ് വയോധിക ദമ്ബതികള്‍ക്ക് 1 ലക്ഷം രൂപ നല്‍കാൻ കോടതി ഉത്തരവിട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !