ഹരിയാന: ഭവാനി:ഹരിയാനയിലെ ഭിവാനി ജില്ലയിലെ സ്കൂളില്‍ ക്ലാസ് പരീക്ഷയില്‍ വളരെ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളെ അധ്യാപിക ശകാരിച്ചതിന് പ്രതികാരമായി കസേരയ്ക്ക് അടിയില്‍ പടക്കങ്ങള്‍ കൊണ്ട് ബോംബുണ്ടാക്കി വച്ച് റിമോട്ട് കൊണ്ട് പൊട്ടിച്ച് +2 വിദ്യാർത്ഥികളുടെ തമാശ.
സയൻസ് അധ്യാപിക കസേരയില്‍ ഇരുന്ന സമയത്താണ് വിദ്യാർത്ഥികള്‍ റിമോട്ട് ഉപയോഗിച്ച് പടക്ക ബോംബ് പൊട്ടിച്ചത്.കസേരയില്‍ നിന്ന് നിലത്ത് വീണ അധ്യാപികയ്ക്ക് സംഭവത്തില്‍ പരിക്ക് പറ്റിയിരുന്നു. ക്ലാസ് മുറിയിലെ സ്ഫോടനം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അടക്കം എത്തി അന്വേഷിച്ചപ്പോഴാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തില്‍ 13 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളില്‍ നിന്ന് സസ്പെൻഡ് ചെയ്തു.യുട്യൂബില്‍ നിന്നാണ് വിദ്യാർത്ഥികള്‍ പടക്കം ഉപയോഗിച്ച് ബോംബ് ഉണ്ടാക്കുന്ന വിദ്യ പഠിച്ചെടുതത്.
എന്നാല്‍ അധ്യാപികയെ പ്രാങ്ക് ചെയ്യാൻ മാത്രം ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നാണ് വിദ്യാർത്ഥികളുടെ പറയുന്നത്.
അധ്യാപികയ്ക്ക് പൊള്ളലേല്‍ക്കുമെന്നും പരിക്കേല്‍ക്കുമെന്നും കരുതിയിരുന്നില്ലെന്നുമാണ് വിദ്യാർത്ഥികള്‍ സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്.
15 പേരുള്ള ക്ലാസിലെ 13 പേരുടേയും അറിവോടെയായിരുന്നു സംഭവമെന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്. അധ്യാപിക എത്തുന്നതിന് മുൻപായി പടക്ക ബോംബ് കസേരയ്ക്ക് കീഴില്‍ വച്ച ശേഷം അധ്യാപിക സീറ്റിലിരുന്നതോടെ മറ്റൊരു വിദ്യാർത്ഥി റിമോർട്ട് ഉപയോഗിച്ച് പടക്ക ബോംബ് പൊട്ടിക്കുകയായിരുന്നു. 13 കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉയർന്നു വന്നിട്ടുണ്ട്.
സംഭവം വലിയ രീതിയില്‍ ചർച്ച ആയതോടെ പഞ്ചായത്ത് മീറ്റിംഗ് വിളിച്ച് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കയ്യില്‍ നിന്ന് സംഭവത്തില്‍ ക്ഷമാപണവും എഴുതി വാങ്ങിയിട്ടുണ്ട്. നിലവില്‍ ഒരു ആഴ്ചത്തേക്കാണ് വിദ്യാർത്ഥികളെ ഡിഇഒ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.