സൂറത്ത്: ബഹുനില കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന സ്പായില്‍ അഗ്നിബാധ, രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. സ്പായുടെ മുൻഭാഗത്ത് ആരംഭിച്ച തീ കോസ്മെറ്റിക്സ് ഉല്‍പന്നങ്ങളിലേക്ക് പടർന്നതോടെ മൂന്നാം നിലയില്‍ തീ പടരുകയായിരുന്നു.
സ്ഥാപനത്തിനകത്തേക്ക് എത്താൻ ഒരു വാതില്‍ മാത്രമുണ്ടായിരുന്നതും ജനാലകള്‍ പൂട്ടിയിട്ട നിലയിലുമായതാണ് രണ്ട് പേരുടെ മരണത്തിനിടയാക്കിയത്. ബുധനാഴ്ച വൈകീട്ട് സൂറത്തിലെ ഫോർച്യൂണ്‍ കോപ്ലെക്സിലാണ് അഗ്നിബാധയുണ്ടായത്.ജിമ്മും സ്പായും ഒരേ നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാല്‍ ദീപാവലി പ്രമാണിച്ച് ജിം അവധിയില്‍ ആയിരുന്നതിനാലാണ് വലിയ രീതിയിലുള്ള ആളപായം ഒഴിവായത്
24നും 30 ഇടയില്‍ പ്രായമുള്ള സിക്കിം സ്വദേശികളായ രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്. സ്പായിലെ ശുചിമുറിയില്‍ നിന്ന് മുഖത്തടക്കം പൊള്ളലേറ്റ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
സിറ്റിലൈറ്റ് റോഡിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അമൃതിയ സ്പാ ആൻഡ് സലൂണിലാണ് അഗ്നിബാധയുണ്ടായത്. വിവരം ലഭിച്ച് മജുര, വേസു, കടോദര എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തുമ്പോഴേയ്ക്കും വലിയ രീതിയില്‍ തീ പടർന്നിരുന്നു.
മൂന്നാം നിലയില്‍ പൂർണമായി തീയും പുകയും പടർന്നെങ്കിലും മൂന്ന് പേരെ രക്ഷിക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് സാധിച്ചിരുന്നു. ബെനു ഹംഗ്മ ലിംബോ, മനിഷ എന്നീ ജാവനക്കാരാണ് അഗ്നിബാധയില്‍ മരിച്ചത്.
സ്ഥാപനത്തിലെ നിർമ്മാണത്തിലെ അപാകതകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഗ്നിരക്ഷാ സേനാ ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസും നിർദ്ദേശം നല്‍കിയിട്ടുണ്ട്. അഗ്നിരക്ഷാ വിഭാഗത്തില്‍ നിന്നുള്ള എൻഒസി പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ദില്‍ഷാദ് ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അപകടമുണ്ടായ സമയത്ത് 20 സ്ക്വയർ മീറ്റർ മാത്രം വിസ്താരമുള്ള സ്ഥാപനത്തില്‍ അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നത്.
അഗ്നിബാധയുടെ സമയത്ത് ശുചിമുറിയില്‍ ആയിരുന്ന ജീവനക്കാരാണ് മരിച്ചത്. അഗ്നിബാധ ഉണ്ടായത് എങ്ങനെയാണെന്നതില്‍ അടക്കം അന്വേഷണം നടത്തുമെന്ന് അധികൃതർ വിശദമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.