4 ലക്ഷം രൂപ ചെലവ്, 1500 പേരുടെ സാന്നിധ്യം; പൂജാവിധികളോടെ 'കാറിന് സമാധി'യൊരുക്കി ഗുജറാത്തി കുടുംബം

അമ്രേലി: കുടുംബത്തിലേക്ക് ഐശ്വര്യം കൊണ്ടു വന്ന കാറിന് ആർഭാടമായി സമാധി ഒരുക്കി ഗുജറാത്തിലെ കുടുംബം.

12 വർഷം പഴക്കമുള്ള വാഗണ്‍ ആർ കാറിനെയാണ് വീട്ടു മുറ്റത്ത് നിരവധി പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങുകളോടെ സംസ്കരിച്ചത്.

നാല് ലക്ഷം രൂപ ചെലവിട്ടാണ് കാറിന്‍റെ സമാധി നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍. കാറിന്‍റെ സംസ്കാരച്ചടങ്ങുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ നടന്ന കാറിന്‍റെ സമാധിയില്‍ 1500 പേരാണ് പങ്കെടുത്തത്. മത നേതാക്കളും ആത്മീയ നേതാക്കളും ഇതില്‍ ഉണ്ടായിരുന്നു. 

സഞ്ജയ് പോളാര എന്നയാളും കുടുംബവുമാണ് കാറിന് ഗംഭീര സമാധി നല്‍കിയത്. എല്ലാവർക്കും മറക്കാനാകാത്ത ഓർമയായി കാറിന്‍റെ സമാധി നില നില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് സൂററ്റില്‍ കണ്‍സ്ട്രക്ഷൻ കമ്ബനി നടത്തുന്ന പോളാര പറയുന്നു.

12 വർഷങ്ങള്‍ക്കു മുൻപ് ഈ കാർ വാങ്ങിയതോടെയാണ് കുടുംബത്തിന് സൗഭാഗ്യം ലഭിച്ചത്. തുടർന്ന് ബിസിനസ്സില്‍ വച്ചടി വച്ചടി കയറ്റമായിരുന്നു. അതു മാത്രമല്ല സമൂഹത്തില്‍ ഞങ്ങള്‍ക്ക് ബഹുമാനവും ലഭിച്ചു. അതു കൊണ്ടാണ് കാർ വില്‍ക്കേണ്ട പകരം സംസ്കരിക്കാമെന്ന് തീരുമാനിച്ചതെന്നും പോളാര. 

പോളാരയുടെ കുടുംബത്തിലെ കൃഷി ഭൂമിയില്‍ 15 അടി താഴ്ചയില്‍ നിർമിച്ച കുഴിയിലാണ് കാർ അടക്കിയത്. കാറിനു മുകളില്‍ നിരവധി പൂക്കള്‍ വച്ച്‌ അലങ്കരിച്ചിരുന്നു. വീട്ടില്‍ നിന്നും സംസ്കാരം നടത്തുന്ന സ്ഥലത്തേക്ക് ഓടിച്ചു കൊണ്ടു വന്ന കാറിന് വീട്ടുകാർ വിട പറയുന്നതും വിഡിയോയിലുണ്ട്.

പിന്നീട് പച്ച നിറമുള്ള തുണിയില്‍ പൊതിഞ്ഞതിനു ശേഷം പൂജ നടത്തിയതിു ശേഷമാണ് കാർ കുഴിച്ചു മൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !