അമ്രേലി: കുടുംബത്തിലേക്ക് ഐശ്വര്യം കൊണ്ടു വന്ന കാറിന് ആർഭാടമായി സമാധി ഒരുക്കി ഗുജറാത്തിലെ കുടുംബം.
12 വർഷം പഴക്കമുള്ള വാഗണ്‍ ആർ കാറിനെയാണ് വീട്ടു മുറ്റത്ത് നിരവധി പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങുകളോടെ സംസ്കരിച്ചത്.നാല് ലക്ഷം രൂപ ചെലവിട്ടാണ് കാറിന്‍റെ സമാധി നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍. കാറിന്‍റെ സംസ്കാരച്ചടങ്ങുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ നടന്ന കാറിന്‍റെ സമാധിയില്‍ 1500 പേരാണ് പങ്കെടുത്തത്. മത നേതാക്കളും ആത്മീയ നേതാക്കളും ഇതില്‍ ഉണ്ടായിരുന്നു.
സഞ്ജയ് പോളാര എന്നയാളും കുടുംബവുമാണ് കാറിന് ഗംഭീര സമാധി നല്‍കിയത്. എല്ലാവർക്കും മറക്കാനാകാത്ത ഓർമയായി കാറിന്‍റെ സമാധി നില നില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് സൂററ്റില്‍ കണ്‍സ്ട്രക്ഷൻ കമ്ബനി നടത്തുന്ന പോളാര പറയുന്നു.
12 വർഷങ്ങള്‍ക്കു മുൻപ് ഈ കാർ വാങ്ങിയതോടെയാണ് കുടുംബത്തിന് സൗഭാഗ്യം ലഭിച്ചത്. തുടർന്ന് ബിസിനസ്സില്‍ വച്ചടി വച്ചടി കയറ്റമായിരുന്നു. അതു മാത്രമല്ല സമൂഹത്തില്‍ ഞങ്ങള്‍ക്ക് ബഹുമാനവും ലഭിച്ചു. അതു കൊണ്ടാണ് കാർ വില്‍ക്കേണ്ട പകരം സംസ്കരിക്കാമെന്ന് തീരുമാനിച്ചതെന്നും പോളാര.
പോളാരയുടെ കുടുംബത്തിലെ കൃഷി ഭൂമിയില്‍ 15 അടി താഴ്ചയില്‍ നിർമിച്ച കുഴിയിലാണ് കാർ അടക്കിയത്. കാറിനു മുകളില്‍ നിരവധി പൂക്കള്‍ വച്ച് അലങ്കരിച്ചിരുന്നു. വീട്ടില്‍ നിന്നും സംസ്കാരം നടത്തുന്ന സ്ഥലത്തേക്ക് ഓടിച്ചു കൊണ്ടു വന്ന കാറിന് വീട്ടുകാർ വിട പറയുന്നതും വിഡിയോയിലുണ്ട്.
പിന്നീട് പച്ച നിറമുള്ള തുണിയില്‍ പൊതിഞ്ഞതിനു ശേഷം പൂജ നടത്തിയതിു ശേഷമാണ് കാർ കുഴിച്ചു മൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.