വില്‍നിയസ്: ലാൻഡിംഗിന് മുൻപായി വിമാനം തകർന്നുവീണു. വീടിന് മുകളിലാണ് എയർക്രാഫ്റ്റ് പതിച്ചത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലിത്വാനിയയിലെ വില്‍നിയസ് എയർപോർട്ടിന് സമീപത്ത് തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്.DHLന് വേണ്ടി SWIFT എയർലൈൻ പറത്തിയ ബോയിംഗ് 737-400 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കാർഗോ വിമാനമായിരുന്നു. ജർമനിയിലെ ലീപ്സിഗില്‍ നിന്ന് പറന്നുയർന്ന വിമാനം ലാൻഡിംഗിന് തൊട്ടുമുൻപായി തകർന്നു വീഴുകയായിരുന്നു.
വീടിന് മുകളിലാണ് വിമാനം വീണതെങ്കിലും വീട്ടുകാരെല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. 12 പേരാണ് വീട്ടിലുണ്ടായിരുന്നത്. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. വിമാനം തകർന്നുവീഴുന്നതിന് മുൻപ് പൊട്ടിത്തെറി സംഭവിച്ചിരുന്നതായി സൂചനയുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.