കൊച്ചി:കൊച്ചിൻ ഷിപ്പ് യാര്ഡിലേക്ക് വീണ്ടും റിക്രൂട്ട്മെന്റ് നടക്കുന്നു. കൊച്ചിൻ ഷിപ്പ് യാര്ഡ് ലിമിറ്റഡ് ഇപ്പോൾ സീനിയർ പ്രോജക്‌ട് ഓഫീസർ പോസ്റ്റിൽ നിയമനം വിളിച്ചിട്ടുണ്ട്.
കരാർ അടിസ്ഥാനത്തിൽ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്. ഉദ്യോഗാര്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് നവംബർ 30ന് മുന്പായി ഓണ്ലൈൻ അപേക്ഷ നല്കാം.തസ്തിക & ഒഴിവ്
കൊച്ചിന് ഷിപ്പ് യാര്ഡ് ലിമിറ്റഡില് സീനിയർ പ്രോജക്‌ട് ഓഫീസര് റിക്രൂട്ട്മെന്റ്. സീനിയർ പ്രോജക്‌ട് ഓഫീസർ (മെക്കാനിക്കല്), ഇലക്‌ട്രിക്കൽ പോസ്റ്റുകളിലാണ് നിയമനം.
ആകെ 3 ഒഴിവുകൾ
ശമ്പളം
ജോലി ലഭിച്ചാൽആദ്യ വർഷം 47,000 രൂപയും, രണ്ടാം വർഷം 48,000 രൂപയും മൂന്നാം വർഷം 50,000 രൂപയും ശമ്പളമായി ലഭിക്കും. അധിക സമയം ജോലി ലഭിച്ചാല് 3000 രൂപയും പ്രതിമാസം ലഭിക്കും.
യോഗ്യത
സീനിയർ പ്രോജക്‌ട് ഓഫീസർ (മെക്കാനിക്കല്)
ഉദ്യോഗാര്ത്ഥികൾക്ക് അംഗീകൃത സര്വകലാശാലയില് നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം ഉണ്ടായിരിക്കണം. കപ്പൽ നിർമ്മാണ കമ്പിനി, ഷിപ്പ് റിപ്പയര് കമ്പിനി, സമുദ്രവുമായി ബന്ധപ്പെട്ട കമ്പിനികൾ, പോര്ട്ട്, എഞ്ചിനീയറിംഗ് കമ്പിനി, സര്ക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ ഏതെങ്കിലും കുറഞ്ഞത് നാല് വർഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം
കമ്പ്യൂട്ടറൈസ്ഡ് പ്രാവീണ്യമുള്ളത് അഭികാമ്യം. ഹിന്ദി അല്ലെങ്കിൽ ബംഗാളിയിൽ ആശയവിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.
സീനിയർ പ്രോജക്‌ട് ഓഫീസർ (ഇലക്‌ട്രിക്കല്)
സീനിയർ പ്രോജക്‌ട് ഓഫീസർ (ഇലക്‌ട്രിക്കൽ) ഉദ്യോഗാര്ത്ഥികൾ അംഗീകൃത സര്വകലാശാലയില് നിന്ന് ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം. കപ്പൽ നിർമ്മാണ കമ്പിനി, ഷിപ്പ് റിപ്പയർ കമ്പിനി, സമുദ്രവുമായി ബന്ധപ്പെട്ട കമ്പിനികൾ, പോര്ട്ട്, എഞ്ചിനീയറിംഗ് കമ്പിനി, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ ഏതെങ്കിലും കുറഞ്ഞത് നാല് വർഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം
തിരഞ്ഞെടുപ്പ്
ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, പവര് പോയിന്റ് പ്രസന്റേഷന് എന്നിവയുടെ അടിസ്ഥാനത്തിലാണ് ജോലി.
സിഎസ്‌എൽ കൊല്ക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റ് / മറ്റേതെങ്കിലും സിഎസ്‌എല് യൂണിറ്റുകൾ/ കമ്മിറ്റി ആവശ്യപ്പെടുന്ന ഏതെങ്കിലും പ്രോജക്റ്റ് സൈറ്റുകൾ എന്നിവിടങ്ങളിൽ ആയിരിക്കും ഉദ്യോഗാര്ത്ഥികളുടെ പോസ്റ്റിംഗ്.അപേക്ഷ
താല്പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്ത്ഥികള്ക്ക് കൊച്ചിൻ ഷിപ്പിയർഡി ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്ലൈനായി അപേക്ഷിക്കാം. https://cochinshipyard.in/.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.