കൊച്ചി: എറണാകുളം നഗരത്തിൻ്റെ സിരാകേന്ദ്രമായ മറൈൻ ഡ്രൈവിനെ ഐ ടി ഹബ്ബായ കാക്കനാടുമായി ബന്ധിപ്പിക്കുന്ന എലവേറ്റഡ് എക്സ്പ്രസ്സ് കോറിഡോർ (ആകാശപാത) പദ്ധതിയുടെ രൂപരേഖ സംസ്ഥാന സർക്കാരിൻ്റെ പരിഗണനയ്ക്കായി സമർപ്പിച്ചു.
കണ്‍സോർഷ്യം ഓഫ് ഫ്ലാറ്റ് ആൻഡ് വില്ല ഓണേഴ്സ് അസ്സോസിയേഷൻ (കേരള) - കൊഫ് വോക് - ആണ് 2500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചത്. ആകാശപാതയ്ക്ക് സർക്കാർ അനുമതി കിട്ടിയാല്‍ മെട്രോ നഗരത്തിൻ്റെ വികസത്തില്‍ അത് നാഴികക്കല്ലാകും.ഒൻപത് കിലോമീറ്റർ വരുന്ന ആകാശപാത കൊച്ചി നേരിടുന്ന വൻ ഗതാഗതക്കുരുക്കിനും പരിഹാരമാകും . കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലെ വാട്ടർ മെട്രോ സ്റ്റേഷനും നിർദിഷ്ട കൊച്ചി മെട്രൊ സ്റ്റേഷനും സന്ധിക്കുന്ന ഇൻഫോപാർക്ക് എക്സ്പ്രസ്സ് വേ ഭാഗത്ത് നിന്നാരംഭിച്ച് മറൈൻ ഡ്രൈവ് ക്വീൻസ് വാക് വേയുടെ കിഴക്ക് ചാത്യാത്ത് പള്ളിയ്ക്ക് സമീപം അവസാനിക്കുന്ന രീതിയിലാണ് ആകാശപാതയുടെ പദ്ധതി രൂപരേഖ.
നിർമ്മാണം പൂർത്തിയാകുന്ന കോസ്റ്റല്‍ ഹൈവേയിലേക്ക് അനായാസം ചെന്നെത്താവുന്ന തരത്തില്‍ ബിഒടി അടിസ്ഥാനത്തില്‍ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആകാശപാതയുടെ പദ്ധതി രൂപരേഖയ്ക്കൊപ്പം ത്രിമാന (3ഡി ) വിഷ്വലൈസേഷനും സമർപ്പിച്ചിട്ടുണ്ടെന്ന് അസ്സോസിയേഷൻ ചെയർമാൻ സജു എബ്രഹാം ജോസഫും സെക്രട്ടറി ലൗജിൻ മാളിയേക്കലും ട്രഷറർ തോമസ് കടവനും വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയും ഐടി ഹബ്ബുമായ കാക്കനാടും എറണാകുളം നഗരത്തിൻ്റെ പടിഞ്ഞാറുള്ള വിനോദ സഞ്ചാര മേഖലയും വാണിജ്യകേന്ദ്രവുമായ ബ്രോഡ് വേ ഉള്‍പ്പെട്ട മറൈൻ ഡ്രൈവിനെയും ഖന്ധിപ്പിക്കുന്ന ഈസ്റ്റ് - വെസ്റ്റ് കണക്റ്റിവിറ്റിയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം കാക്കനാട് ഇൻഫോപാർക്ക് ജംക്ഷനില്‍ നിന്ന് തങ്കളം ബൈപ്പാസിലേക്കുള്ള സിവില്‍സ്റ്റേഷൻ പള്ളിക്കര റോഡിലെത്തും വിധം ഒരു കിലോമീറ്റർ ദൈർഘ്യം വരുന്ന മിനി എലവേറ്റഡ് ബൈപ്പാസ് റോഡിൻ്റെ രൂപരേഖയും സർക്കാരിൻ്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്.
മുൻ എംഎല്‍എ രാജു എബ്രഹാം, കൊഫ് വോക് കേരള ഭാരവാഹികളായ ചെയർമാൻ സജു എബ്രഹാം ജോസഫ്, സെക്രട്ടറി ലൗജിൻ മാളിയേക്കല്‍, ട്രഷറർ തോമസ് കടവൻ, സിബി കുരുവിള, രേഷ്മ ജോണ്‍സണ്‍, ആർക്കിടെക്റ്റ് മാത്യു കെ ജോസ് തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ട് പദ്ധതി സമർപ്പിച്ചത്.
കേരളത്തിലെ ഫ്ലാറ്റ് - വില്ല സമുച്ചയങ്ങളുടെ സംഘടനകളെയും അവയില്‍ താമസിക്കുന്ന ഉടമകളെയും പ്രതിനിധാനം ചെയ്യുന്ന രജിസ്റ്റേഡ് സംഘടനയാണ് കൊഫ് വോക്. ഇതിനോടകം കേരളത്തിലെ എട്ട് ലക്ഷത്തില്‍പ്പരം ഫ്ലാറ്റ്, വില്ല സമുച്ചയങ്ങളും ഉടമകളും നേരിടുന്ന പ്രധാന വിഷയങ്ങള്‍ സർക്കാരിൻ്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സജു എബ്രഹാം ജോസഫ് പറഞ്ഞു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.