കൊച്ചി: കൊച്ചിയില്‍ അവിവാഹിതരുടെ മഹാസംഗമം നടത്തി.ആയിരങ്ങളാണ് മഹാ സംഗമത്തില്‍ പങ്കെടുത്തത്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎല്‍സിഎ) കൊച്ചി രൂപതയുടെ നേതൃത്വത്തിലാണ് മഹാസംഗമം നടത്തിയത്.
സംഗമത്തില്‍ കൊച്ചി, ആലപ്പുഴ, വാരാപ്പുഴ തുടങ്ങിയ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രൂപത ഡയറക്ടർ ഫാദർ ആൻറണി കുഴിവേലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.കെഎല്‍സിഎ രൂപത പ്രസിഡൻറ് പൈലി ആലുങ്കല്‍, അധ്യക്ഷത വഹിച്ചു. ജീസസ് യൂത്ത് കോഡിനേറ്റർ ബോണി വലിയപറമ്പില്‍, ചവറ കള്‍ച്ചറല്‍ സെൻറർ കോഡിനേറ്റർ ജോസഫ് സി മാത്യു എന്നിവർ ക്ലാസുകള്‍ നയിച്ചു.
ബാബു കാളിപ്പറമ്പില്‍, ജോബ് പുളിക്കില്‍, ടി എ ഡാല്‍ഫിൻ, സാബു കാനക്കാപള്ളി, ഷാജു ആനന്ദശ്ശേരി, സിന്ധു ജസ്റ്റിസ്, ഹെൻസണ്‍ പോത്തംപള്ളി, വിദ്യ ജോജി, സെബാസ്റ്റ്യൻ കെ ജെ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.