ഉടൻ നടപടി, ഓട്ടത്തിന് 50 രൂപ അധികം വാങ്ങി: വീട്ടിലെത്തി കൈയ്യോടെ പൊക്കി എംവിഡി, 5500 രൂപ പിഴ,

കൊച്ചി: അമിത ഓട്ടോ കൂലി വാങ്ങിയ ഡ്രൈവർക്ക് കിട്ടിയത് വൻ പണി. ​ഗതാ​ഗതമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെ വീട്ടിലെത്തി എംവിഡി പൊക്കുകയായിരുന്നു.

പുതുവൈപ്പ് സ്വദേശിയായ ഓട്ടോഡ്രൈവർ പ്രജിത്താണ് കുടുങ്ങിയത്. 50 രൂപ അധികം വാങ്ങിയതിന് 5500 രൂപയാണ് പിഴയായി നൽകേണ്ടിവന്നത്.

കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. പരാതിക്കാരനായ റോബി തോമസ് കുടുംബവുമൊത്ത് പുതുവൈപ്പ് ബീച്ചിൽ നിന്ന് പാലാരിട്ടത്തേക്ക് പോകാൻ പ്രജിത്തിന്റെ ഓട്ടോ വിളിച്ചു.

പതിമൂന്നര കിലോമീറ്റർ ഓടിയതിന് 420 രൂപയാണ് ആവശ്യപ്പെട്ടത്. 350 രൂപയായിരുന്നു വാങ്ങേണ്ടിയിരുന്നത്. ഇതിന്റെ പേരിൽ റോബി തോമസും പ്രജിത്തും തർക്കമായി. അവസാനം 400 രൂപ ഓട്ടോ കൂലി നൽകേണ്ടിവന്നു.

തുടർന്ന് ​ഗതാ​ഗത മന്ത്രി കെബി​ ഗണേഷ് കുമാറിന് ഇ മെയിൽ വഴി പരാതി അയക്കുകയായിരുന്നു. പരാതി എംവിഡിയ്ക്ക് കൈമാറി.

പിന്നാലെ പ്രജിത്തിന്റെ വീട്ടിൽ എംവിഡി എത്തി. അമിത കൂലി ഈടാക്കിയതിനു കൂടാതെ ഓട്ടോയിൽ രൂപമാറ്റം വരുത്തിയതിനും ചേർത്തായിരുന്നു പിഴയിട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !