കൊച്ചി: ലൈംഗികാതിക്രമ പരാതി പരാതിയില്‍ നടന് മണിയന്‍പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്.
ഷൂട്ടിങ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് നടപടി.എറണാകുളം സ്വദേശിയായ നടിയുടെ പരാതിയില്‍ നേരത്തെ മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തതിരുന്നു.
ഐപിസി 356, 376 വകുപ്പുകള്‍ പ്രകാരമാണ് മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്തത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.