അനുമതിയില്ലാതെ ഉൾക്കടലിൽ സിനിമാ ഷൂട്ടിംഗ്: രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു,

കൊച്ചി: അനുമതിയില്ലാതെ കടലിൽ സിനിമാ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു.

ഇന്ത്യൻ നേവി നടത്തുന്ന സീ വിജിൽ തീരസുരക്ഷ മോക്‌ ഡ്രില്ലിന്റെ ഭാഗമായി കടലിൽ നടന്ന പരിശോധനയ്ക്കിടയിലാണ് ചെല്ലാനം ഭാഗത്ത് സിനിമാ ചിത്രീകരണം ശ്രദ്ധയിൽപ്പെട്ടത്. ഭാരത് രത്ന, ഭാരത് സാ​ഗർ എന്നീ ഫിഷിങ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.

ബോട്ടുകൾക്ക് രണ്ടര ലക്ഷം രൂപ വീതം പിഴയും ചുമത്തി. തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് നടന്നത്. കൊച്ചി സ്വദേശികളായ വികെ അബു, ബെനഡിക്ട്‌ സെബാസ്റ്റ്യൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള പെഴ്‌സീൻ നെറ്റ് ബോട്ടുകളാണ് പിടിച്ചെടുത്തത്. ബോട്ടുകൾക്ക് കടലിൽ സഞ്ചരിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ സ്പെഷൽ പെർമിറ്റ് ഇല്ലെന്നും കടലിൽ സിനിമാ ചിത്രീകരണം നടത്താൻ അനുമതിയില്ലെന്നും കണ്ടെത്തി.

ചെല്ലാനം ഹാർബറിൽ മാത്രമാണ് സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നതെന്നാണ് ഫിഷറീസ് അധികൃതർ പറയുന്നത്. അനുമതി മറികടന്ന് കടലിലേക്ക് ചിത്രീകരണത്തിന് പോയതാണ് നടപടിയെടുക്കാൻ കാരണം. ബോട്ടിലുണ്ടായിരുന്ന 33 സിനിമാ പ്രവർത്തകരും യാതൊരു സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ല.

ഫിഷറീസ് അസി ഡയറക്ടർ പി അനീഷ്, ഫിഷറീസ് എക്സ്റ്റെൻഷൻ പിപി സിന്ധു, സബ് ഇൻസ്‌പെക്ടർ സംഗീത് ജോബ്, പിജെ ഷിജു, പിങ്ക്‌സൺ, സീ റസ്‌ക്യു ഗാർഡുമാരായ മഹേന്ദ്രൻ, ജിപ്‌സൺ, ബാലു, ജസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !