കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്ന ആളുകളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ ദിനംപ്രതി നമ്മള് കാണാറുണ്ട്. പലരുടെയും ജീവനും ജീവിതവും തന്നെ ഇല്ലാതാകുന്നത് നാം കാണാറുണ്ട്.
അജ്ഞാത നമ്പറുകളില്‍ നിന്നും കോളുകള്‍ വരമ്പോള്‍ ബുദ്ധിപരമായി അതിനെ കൈകാര്യം ചെയ്തില്ലെങ്കില്‍ നമുക്കും പലതും നഷ്ടമാകും അത്തരത്തില്‍ ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്ഫേസ്ബുക്ക് പോസ്റ്റ്
മോഹനവാഗ്ദാനങ്ങളും ഭയപ്പെടുത്തുന്ന നിര്‍ദേശങ്ങളുമായി അവര്‍ ഏതുനിമിഷവും നിങ്ങളെ ബന്ധപ്പെട്ടേക്കാം. സൈബര്‍ തട്ടിപ്പുകാരുടെ കണ്‍കെട്ടില്‍ ഭ്രമിച്ചു കെണിയില്‍ വീഴുമ്പോള്‍ ഓര്‍ക്കുക, ഒരു നിമിഷത്തെ അശ്രദ്ധ നമ്മളെ വലിയ നഷ്ടത്തിലേയ്ക്ക് തള്ളിയേക്കാം.
സാത്തികത്തട്ടിപ്പുകളില് അകപ്പെട്ടാല്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക. ആദ്യത്തെ മണിക്കൂറില്‍ (Golden Hour) തന്നെ വിവരമറിയിക്കുന്നത് നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.