ഈരാറ്റുപേട്ട: പൂഞ്ഞാര്‍ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണല്‍ ജി.വി. രാജയുടെ സഹോദരിയുമായ അത്തംനാള്‍ അംബികത്തമ്പുരാട്ടി (98) നിര്യാതയായി.
കൊച്ചി രാജകുടുംബത്തിലെ പരേതനായ ക്യാപ്റ്റന്‍ കേരളവര്മയാണ് ഭര്‍ത്താവ്. പുതുശ്ശേരി മനക്കല് നാരായണന് നമ്പൂ തിരിയുടെയും പൂഞ്ഞാര്‍ കോയിക്കല്‍ കൊട്ടാരത്തില്‍ കാര്‍ത്തിക തിരുനാള്‍ അംബ തമ്പുരാട്ടിയുടെയും മകളാണ്.ചെറുപ്പത്തില്‍തന്നെ കഥകളി, കളരിപ്പയറ്റ് മുതലായവയില്‍ പ്രാവീണ്യം നേടി. കായിക കേരളത്തിന്റെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന കേണല്‍ ജി.വി. രാജ, ആലക്കോട് തമ്പുരാന് എന്ന് അറിയപ്പെട്ടിരുന്ന പി.ആര്. രാമവര്‍മരാജ, പി.കേരളവര്‍മ രാജ തുടങ്ങിയവർ സഹോദരന്മാരാണ്.
മക്കള്‍: പി.കെ. പ്രതാപവര്‍മ രാജ (റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥന്), ഉഷാവര്‍മ (രാഷ്ട്രസേവികാ സമിതി മുന്‍ പ്രാന്ത സംഘചാലിക), രാധികവര്മ (തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലര്‍), ജയശ്രീ വര്‍മ, പരേതയായ പത്മജ വര്‍മ.
മരുമക്കള്‍: സുജാത വര്‍മ (തൃപ്പൂണിത്തുറ കോവിലകം), ജയപ്രകാശ് വര്‍മ (റിട്ട. യൂനിയന്‍ ബാങ്ക് ഉദ്യോഗസ്ഥന്, തൃപ്പൂണിത്തുറ കോവിലകം), സുധാകര വര്‍മ (കിളിമാനൂര്‍ കൊട്ടാരം), കെ. മോഹനചന്ദ്ര വര്‍മ (കോയിക്കല്മഠം തൃപ്പൂണിത്തുറ), പരേതനായ കേരളവര്‍മ കൊച്ചപ്പന് തമ്പുരാന് (തൃപ്പൂണിത്തുറ കോവിലകം).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.