സി.സി.ഐ 15-മത് ജനറൽ ബോഡി നവംബർ 15 മുതൽ പാലായിൽ

കോട്ടയം /പാലാ: 1993-ൽ ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാരാൽ സി.ബി.സി.ഐ. സ്ഥാപിതമായതും മേലധ്യക്ഷന്മാർ, പുരോഹിതർ, സന്യസ്തർ, അല്‌മായർ എന്നിവരുടെ പ്രാതിനിധ്യം ഉള്ളതും ഇന്ത്യയിലെ സീറോ മലബാർ, ലാറ്റിൻ, സീറോ മലങ്കര റീത്തുകളുടെ പ്രതിനിധികൾ പങ്കെടുക്കുന്നതും ദേശീയ പാസ്റ്ററൽ കൗൺസിൽ എന്ന് വിശേഷിപ്പിക്കുന്നതുമായ കൗൺസിലാണ് സി.സി.ഐ. (കാത്തലിക് കൗൺസിൽ ഓഫ് ഇൻഡ്യ). ഇതിൻറെ 15-മത് ജനറൽ ബോഡിക്ക് ആതിഥ്യം വഹിക്കുവാനുള്ള ഭാഗ്യമാണ് സി.ബി.സി.ഐ. സമ്മേളനം നടത്തിയ പ്ലാറ്റിനം ജൂബിലി വർഷത്തിലെത്തി നിൽക്കുന്ന പാലാ രൂപതക്ക് ലഭിച്ചിരിക്കുന്നത്.

2024 നവംബർ 15 ന് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച് 17-ന് ഞായറാഴ്ച ഉച്ചയോടുകൂടി സി.സി.ഐ. ജനറൽ ബോഡി യോഗം സമാപിക്കും. ഭാരതത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള ഇരുന്നൂറ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. സിബിസിഐ യുടെ പ്രസിഡന്റ്റായ ത്യശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്താണ് സി.സി.ഐ. യുടെയും പ്രസിഡൻ്റ്. 

പുരുഷ വനിതാ വിഭാഗങ്ങളിൽ നിന്നും മിസ്റ്റർ ആൻ്റൂസ് ആൻ്റോയും മിസ് ക്ലാരയുമാണ് വൈസ് പ്രസിഡന്റ്റ് പദവി വഹിക്കുന്നത്. എല്ലാ രണ്ടു വർഷം കൂടുമ്പോഴും നടന്നിരുന്ന സി.സി.ഐ. ജനറൽ ബോഡി കോവിഡ് മഹാമാരി മൂലം 2017-ൽ ബാംഗ്ളൂർ സെന്റ് ജോൺസിൽ വെച്ചാണ് അവസാനമായി നടന്നത്. അതിനുശേഷം 7 വർഷം കഴിഞ്ഞ് 2024-ൽ പാലായിലാണ് സി.സി.ഐ. സമ്മേളനം നടക്കുന്നത്. ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിൽ അല്‌മായരുടെ സവിശേഷമായ പങ്ക് എന്നതാണ് മുഖ്യചർച്ചാ വിഷയം.

ഉദ്ഘാടന ദിവസം മുംബൈ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും രണ്ടാം ദിവസം വി.അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തും സമാപന ദിവസം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും പരിശുദ്ധ കുർബാനക്ക് മുഖ്യകാർമ്മികരാകും.

സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ, റൈറ്റ് റവ. പീറ്റർ മച്ചാഡോ, മാർ ജോസഫ് കല്ലറങ്ങാട്ട്, ജോസഫ് മാർ തോമസ്, മാർ പൗളി കണ്ണൂക്കാടൻ ഫ്രാൻസീസ് ജോർജ് എം. പി.ജോസ് കെ.മാണി എം.പി.മാണി സി. കാപ്പൻ എം.എൽ.എ.,സി.സി.ഐ. സെക്രട്ടറി ഫാ.രാജു സി.സി.ഐ വൈസ് പ്രസിഡന്റുമാരായ ആൻ്റൂസ് ആൻ്റണി, ക്ലാര ഫെർണാണ്ടസ് എന്നിവർ പ്രസംഗിക്കും. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ജസ്റ്റീസ് സുനിൽ തോമസ് (റിട്ട),ശ്രീ പി.ജെ. തോമസ് ഐ.എ.എസ് (റിട്ട.), ഡോ. ചാക്കോ കാളംപറമ്പിൽ, ഡോ. മാത്യു സി.ടി., ഡോ. ആൻ്റൂസ് ആൻ്റണി എന്നിവർ സംസാരിക്കും.

സമാപന സമ്മേളനത്തിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ മുഖ്യാതിഥിയായിരിക്കും.

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ

1. മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപത മെത്രാൻ)

2. മോൺ. ജോസഫ് തടത്തിൽ (പ്രോട്ടോ സിഞ്ചെല്ലൂസ്, പാലാ രൂപത)

3. മോൺ. ജോസഫ് മലേപ്പറമ്പിൽ (സിഞ്ചെല്ലൂസ്, പാലാ രൂപത)

4. മോൺ. ജേക്കബ് പാലയ്ക്കാപള്ളി (കെസിസി, പ്രസിഡന്റ്‌)

5. മോൺ. ജോളി വടക്കൻ (CCI, സെൻട്രൽ എക്സിക്യൂട്ടീവ് അംഗം)

6. ഫാ രാജു (CCI സെക്രട്ടറി)

7. ശ്രീ. പി കെ ചെറിയാൻ (CCI, ട്രഷർ)

8. ക്ലാര ഫെർണാണ്ടസ് (CCI, വൈസ് പ്രസിഡന്റ്‌)

9. സാബു ഡി മാത്യു (കൺവീനർ)

10. ഫാ ജീമോൻ പനച്ചിക്കൽ കരോട്ട് (മീഡിയ കോർഡിനേറ്റർ)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !